കാത്തിരിപ്പിന് വിരാമം: ജല്ലിക്കട്ട് ടീസറെത്തി..!! ഞെട്ടിക്കാന്‍ ഉറപ്പിച്ച് ലിജോയും കൂട്ടരും

തീയറ്ററുകളിലെത്തുന്നതിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ നിറയുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട്. ലോക സിനിമകളുടെ ഇടയില്‍ മലയാളത്തിന്റെ സ്ഥാനം ഉറപ്പിക്കുന്ന ചിത്രമായിട്ടാണ് പ്രേക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്

ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ സമകാലീന ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം സിനിമാസ്വാദകരുടെ മനം നിറഞ്ഞ അഭിപ്രായങ്ങള്‍ ഏറ്റുവാങ്ങിയാണ് വരുന്നത്. ലോകത്തിലെ പധാന റിവ്യൂ അഗ്രഗേഷന്‍ വെബ് സൈറ്റ് ആയ റോട്ടന്‍ ടൊമാറ്റോസ് ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് തെരഞ്ഞെടുത്ത പത്ത് സിനിമകളില്‍ ഇടം നേടിയിരുന്നു.

Top