ജസ്റ്റിസ്‌ ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു .32 ശിപാര്‍ശകളില്‍ കൂടി മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ക്രിസ്ത്യന്‍ ന്യൂനപക്ഷ ങ്ങളുടെ പിന്നോക്കാവസ്ഥയെ സംബന്ധിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാന്‍ മന്ത്രിസഭായോഗം

തിരുവനന്തപുരം: ക്രൈസ്തവ വിഭാഗങ്ങൾ അനുഭവിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പഠിക്കാനാണ് ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ സർക്കാർ നിയമിച്ചത് . നീണ്ട പ്രതിഷേധങ്ങ ൾക്കൊടുവിൽ ക്രിസ്ത്യന്‍ ന്യൂനപക്ഷ ങ്ങളുടെ പിന്നോക്കാവസ്ഥയെ സംബ ന്ധിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗ ണിച്ചത്. 1947നു മുന്‍പ് ലത്തീന്‍ കത്തോ ലിക്കാ വിശ്വാസികളായി ചേര്‍ന്ന വര്‍ക്കും അവരുടെ പിന്‍ തലമുറക്കാര്‍ക്കും മാത്രമേ ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീ യമായതിനാല്‍ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ രേഖയായി പരിഗണിച്ചുകൊണ്ട് വില്ലേജ് ഓഫീസര്‍ നടത്തുന്ന പ്രാദേ ശിക അന്വേഷ ണത്തിന്റെ അടിസ്ഥാനത്തില്‍ ജാതി-സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാം. ഇതോടൊപ്പം 1947 എന്ന വര്‍ഷം ജാതി- സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനകം തീരുമാനം കൈക്കൊണ്ട ശിപാര്‍ശകള്‍ക്ക് പുറമേ 32 എണ്ണത്തില്‍ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജാതി,സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാമെന്നും 1947 എന്ന വര്‍ഷം ജാതി, സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ലെന്നും മമന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി.

1947നു മുന്‍പ് ലത്തീന്‍ കത്തോലിക്കാ വിശ്വാസികളായി ചേര്‍ന്നവര്‍ക്കും അവരുടെ പിന്‍ തലമുറക്കാര്‍ക്കും മാത്രമേ ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീയമായതിനാല്‍ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ ഒരു രേഖയായി പരിഗണിച്ചുകൊണ്ട് വില്ലേജ് ഓഫീസര്‍ നടത്തുന്ന പ്രാദേശിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാമെന്നും 1947 എന്ന വര്‍ഷം ജാതി/സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ലെന്നുമാണ് തീരുമാനം.

Top