ജിഷ്‍ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്തിനെ സി.പി.എം പുറത്താക്കി

കോഴിക്കോട് : ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് സിപിഎം പുറത്താക്കി. സിപിഎം വളയം ലോക്കല്‍ കമ്മിറ്റിയാണ് വണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി അംഗമായ ശ്രീജിത്തിനെതിരെ നടപടിയെടുത്തത്. പാര്‍ട്ടി- സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരിലാണ് വളയം വണ്ണാര്‍ക്കണ്ടി ലോക്കല്‍ കമ്മിറ്റി ശ്രീജിത്തിനെ പുറത്താക്കിയത്. പാര്‍ട്ടിയോട് ചോദിക്കാതെ സമരം പ്രഖ്യാപിച്ചതും സര്‍ക്കാറിനെതിരായ വികാരം കത്തിച്ചതുമാണ് പുറത്താക്കലിലേക്ക് നയിച്ചത്. നേരത്തേ ദേശാഭിമാനി ദിനപത്രത്തിന്‍െറ പ്രാദേശിക ലേഖകനായിരുന്ന ശ്രീജിത്ത് ഇപ്പോള്‍ ദേശാഭിമാനിയുടെ പരസ്യവിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.കുടുംബം നടത്തിയ സമരത്തിന് ചുക്കാന്‍ പിടിച്ചത് മഹിജയുടെ സഹോദരന്‍ ശ്രീജിത്താണ് എന്ന് വ്യക്തമായതോടെയാണ് നടപടി. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ എസ്‌യുസിഐ പോലുള്ള സംഘടനകളുമായി ചേര്‍ന്ന് ശ്രീജിത് പ്രവര്‍ത്തിച്ചു എന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍.

Top