കലാഭവന്‍ മണി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്;താരം കൊച്ചി അമൃത ആശുപത്രിയിലെ വെന്റിലേറ്ററിലെന്ന് സൂചന?.

കൊച്ചി: ഗുരുതരാവസ്ഥയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാള നടന്‍ കലാഭവന്‍ മണിയെ വെന്റിലേറ്ററിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്.വാര്‍ത്താ ചാനലുകളെ ഉദ്ധരിച്ച് മംഗളം പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.ഈ അടുത്ത ദിവസം വരെ ഷൂട്ടിങ്ങും,മെഗാ ഷോകളുമായി മണി സജ്ജീവമായിരുന്നു.
രണ്ടു ദിവസം മുമ്പ് അസുഖം കൂടിയതിനെ തുടര്‍ന്ന് മണിയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം വന്നിട്ടില്ല.

അടുത്ത കാലത്ത് സിനിമയില്‍ അത്ര സജീവമല്ലാത്ത മണി ചികിത്സയിലാണെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മത്സരരംഗത്ത് സജീവമാകാന്‍ കഴിയില്ലെന്ന കാരണത്താല്‍ മണിയെ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാക്കി ഇറക്കാനുള്ള നീക്കം സിപിഎം ഉപേക്ഷിച്ചതായും നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

താരത്തിന് അസുഖമാണെന്ന നിലയില്‍ നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും ഒന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ഏറ്റെടുത്ത സിനിമകള്‍ പോലും അസുഖം മൂലം താരത്തിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. അതിനിടയിലാണ് വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന വാര്‍ത്ത വന്നിട്ടുള്ളത്.

Top