ചരിത്ര മുഹൂർത്തം: 1 മണിക്കൂർ 25 മിനിറ്റ് അമേരിക്ക ഭരിച്ച് ഇന്ത്യൻ വംശജ കമല ഹാരിസ്

വാഷിങ്ടൻ: എൺപത്തിയഞ്ച് മിനിറ്റ് അമേരിക്കൻ ഭരണം എറ്റെടുത്ത് ഇന്ത്യൻ വംശജ കമല ഹാരിസ്. ഇതോടെ യു.എസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി കമല സ്വന്തമാക്കി. ആരോഗ്യ പരിശോധനകൾക്കായി പ്രഡിഡന്റ് ജോ ബൈഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡന്റായ കമല കുറച്ചു നേരത്തേക്ക് അമേരിക്കയുടെ ഭരണം കുറച്ചു സമയത്തേക്ക് ഏറ്റെടുത്തത്.

യുഎസ് സമയം രാവിലെ 10.10നായിരുന്നു അധികാരക്കെമാറ്റം. 11.35 ആയപ്പോൾ ബൈഡൻ തിരികെ പദവിയിൽ പ്രവേശിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി. വെ​ള്ളി​യാ​ഴ്ച പ​തി​വ് കൊ​ളോ​നോ​സ്കോ​പ്പി​ക്കാ​യി ബൈ​ഡ​നെ അ​ന​സ്തേ​ഷ്യ​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ക​മ​ല അ​ല്പ​നേ​ര​ത്തേ​ക്ക് അ​ധി​കാ​രം കൈ​യാ​ളി​യ​ത്. വൈ​റ്റ് ഹൗ​സി​ലെ വെ​സ്റ്റ് വിം​ഗി​ലു​ള്ള ഓ​ഫീ​സി​ൽ നി​ന്നാ​ണ് ഹാ​രി​സ് ത​ൻറെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു വ​നി​ത സാ​യു​ധ സേ​ന​ക​ളു​ടെ​യും അ​ണ്വാ​യു​ധ​ങ്ങ​ളു​ടെ​യും നി​യ​ന്ത്ര​ണാ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. യു​എ​സ് വൈ​സ് പ്ര​സി​ഡ​ൻറാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ വ​നി​ത​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ കു​ടും​ബ​വേ​രു​ക​ളു​ള്ള ക​മ​ല ഹാ​രി​സ്. ഇ​ന്ത്യ​ൻ വം​ശ​ജ​രി​ൽ നി​ന്ന് ഒ​രാ​ൾ യു​എ​സ് വൈ​സ് പ്ര​സി​ഡ​ൻറാ​യ​തും ആ​ദ്യ​മാ​യി​ട്ടാ​ണ്.

Top