ചാലക്കുടിയിൽ വൻകഞ്ചാവ് വേട്ട ;ആന്ധ്രയിൽ നിന്ന് മൊത്തവിതരണത്തിനായി സംസ്ഥാനത്തേക്ക് കൊണ്ടുവന്ന 211 കിലോ കഞ്ചാവ് പിടികൂടി

സ്വന്തം ലേഖകൻ

ചാലക്കുടി: ആന്ധ്രയിൽനിന്ന് സംസ്ഥാനത്തിെന്റ വിവിധ ഭാഗങ്ങളിലേക്ക് മൊത്തവിതരണത്തിനായി കൊണ്ടുവന്ന 211 കിലോ കഞ്ചാവുമായി വന്ന സംഘം പൊലീസ് പിടിയിൽ. വാഹനങ്ങളിൽ കൊണ്ടുവന്ന കഞ്ചാവുമായി അഞ്ചംഗ സംഘത്തിനെയാണ് പൊലീസ് പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃശൂർ എൽതുരുത്ത് ആലപ്പാട് പൊന്തേക്കൻ വീട്ടിൽ ജോസ് (40), മണ്ണുത്തി വലിയവീട്ടിൽ സുബീഷ് (42), പഴയന്നൂർ വടക്കെത്തറ വേണാട്ടുപറമ്ബിൽ എൻ.എം. മനീഷ് (23), തമിഴ്നാട് തേനി സ്വദേശി സുരേഷ് (35), തൃശൂർ കുണ്ടുകാട് താണിക്കുടം തേമനാ വീട്ടിൽ രാജീവ് (42) എന്നിവരെയാണ് പിടികൂടിയത്.

സമീപകാലത്ത് നടന്ന കേരള പൊലീസിെന്റ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണിത്. ചില്ലറ വിപണിയിൽ നാല് കോടിയോളം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്.

കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും പ്രതികൾക്ക് സാമ്പത്തിക സഹായം ചെയ്തവരെക്കുറിച്ചും ഇവരിൽനിന്ന് കഞ്ചാവ് വാങ്ങി വിൽക്കുന്നവരെക്കുറിച്ചും അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

റൂറൽ ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും കൊരട്ടി പൊലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. ലോറിയിലും കാറിലുമായാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. വാഹനം കൊരട്ടിയിൽ എത്തിയപ്പോൾ ലോറി പരിശോധിച്ചപ്പോഴാണ് പിൻഭാഗത്ത് സംശയം തോന്നാത്ത രീതിയിൽ ടാർപായ ഇട്ട് മൂടിയ നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. പ്രതികളിൽനിന്ന് ലഭിച്ച വിവരം അനുസരിച്ച് കാർ പരിശോധിച്ചപ്പോൾ അതിലും കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി. ഷാജ് ജോസ്, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷ്, കൊരട്ടി സി.ഐ ബി.കെ. അരുൺ, ജില്ല ക്രൈംബ്രാഞ്ച് എസ്.ഐ എം.പി. മുഹമ്മദ് റാഫി, എസ്.ഐ ഷാജു എടുത്താടൻ, ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐമാരായ ജയകൃഷ്ണൻ, ടി.ആർ. ഷൈൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, വി.ആർ. രഞ്ജിത്, സി.പി.ഒമാരായ ഷറഫുദ്ദീൻ, മാനുവൽ, സജി, ജിബിൻ, നിതീഷ്, റൂറൽ സൈബർ സെൽ ഉദ്യോഗസ്ഥരായ സനൂപ്, മനു, കൊരട്ടി പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ജോഷി, സുരേഷ്, സജി വർഗീസ്, പ്രദീപ്, സിജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Top