‘ഞാന്‍ ഇനിയും കുറഞ്ഞത് ഒരു പത്തു വര്‍ഷം കൂടി നായകനായി തന്നെ ഈ സിനിമ ലോകത്തുണ്ടാവും; ആ കൊച്ച് ഇനി എത്ര നാള്‍ ഇങ്ങനെ ഉണ്ടാവുമെന്ന് നമുക്ക് കണ്ടറിയാം’; പാര്‍വതിയുടെ കസബ വിമര്‍ശനത്തില്‍ മമ്മൂട്ടി അടുത്ത സുഹൃത്തുക്കളോട് തന്റെ പരിഭവം പങ്കുവെച്ചതായി റിപ്പോര്‍ട്ട്

 

 

കൊച്ചി: കസബയെ കുറിച്ചുള്ള നടി പാര്‍വതിയുടെ വിമര്‍ശനം വിവാദമായപ്പോള്‍ ഏവരും ഉറ്റുനോക്കിയത് ഈ വിഷയത്തില്‍ മമ്മൂട്ടിയുടെ പ്രതികരണം എന്താകുമെന്നായിരുന്നു. എന്നാല്‍ ഒരു അഭിപ്രായപ്രകടനത്തിന് മമ്മൂട്ടി തയ്യാറായില്ല. അതേസമയം പാര്‍വതിയെ ട്രോളിയും രൂക്ഷമായി വിമര്‍ശിച്ചും മമ്മൂട്ടി ഫാന്‍സ് രംഗത്തെത്തുകയും ചെയ്തു. കസബ നിര്‍മ്മാതാക്കളും പാര്‍വതിക്കെതിരെ രംഗത്ത് വന്നിരുന്നു. മമ്മൂട്ടിയുടെ പ്രതികരണം അറിയാന്‍ പല മാധ്യമപ്രവര്‍ത്തകരും അദ്ദേഹത്തെ സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹം പ്രതികരണത്തിന് തയ്യാറായില്ലെന്നാണ് വിവരം. അതിനിടെയാണ് മമ്മൂട്ടി സുഹൃത്തുക്കളോട് ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ അടുത്ത സുഹൃത്തുക്കളോട് മമ്മൂട്ടി പറഞ്ഞു എന്ന പറയുന്ന കാര്യങ്ങളാണ് ഈ ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടിരിക്കുന്നത്. വളരെ അടുപ്പമുള്ള ചിലര്‍ മമ്മൂട്ടിയുടെ പ്രതികരണം അറിഞ്ഞു ചെന്നപ്പോള്‍ പറഞ്ഞത് ആ കൊച്ചിനോട് ദൈവം ചോദിച്ചോളും എന്നാണത്രേ. അങ്ങനെ ദൈവത്തെ മാത്രം ഏല്‍പ്പിച്ചു മാറി നില്‍ക്കരുത് എന്നു പറഞ്ഞപ്പോഴാണ് മമ്മൂട്ടിയുടെ പ്രതികരണമെത്തിയത്. ”ഞാന്‍ ഇനിയും കുറഞ്ഞത് ഒരു പത്തു വര്‍ഷം കൂടി നായകനായി തന്നെ ഈ സിനിമ ലോകത്തുണ്ടാവും. ആ കൊച്ച് ഇനി എത്ര നാള്‍ ഇങ്ങനെ ഉണ്ടാവുമെന്ന് നമുക്ക് കണ്ടറിയാം”, ഇതായിരുന്നുവത്രേ മമ്മൂട്ടിയുടെ മറുപടി.ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മമ്മൂട്ടി ഇത്തരത്തിലൊരു പ്രതികരണം നടത്തിയോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. മമ്മൂട്ടി പറഞ്ഞതായി ആരും പരസ്യമായി സമ്മതിക്കുന്നില്ല. കസബ പൂര്‍ണ നിരാശയാണ് സമ്മാനിച്ചതെന്നും ഒരു മഹാനടന്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നുമായിരുന്നു പാര്‍വതിയുടെ വിമര്‍ശനം.ചലച്ചിത്രമേളയില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കസബയെക്കുറിച്ചുള്ള പാര്‍വതിയുടെ പ്രതികരണം. ആദ്യം പേരെടുത്തു പറയാതെയായിരുന്നു പാര്‍വതി മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ചത്. പിന്നീട് ഗീതു മോഹന്‍ദാസ് നിര്‍ബന്ധിച്ചപ്പോഴാണ് പാര്‍വതി കസബ എന്ന് എടുത്തു പറഞ്ഞത്.

സോഷ്യല്‍മീഡിയയിലെെയും മറ്റും വിമര്‍ശനങ്ങള്‍ക്കെതിരെ  പ്രതികരണവുമായി നടി പാര്‍വതിയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും രംഗത്തെത്തിയിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റിലായിരുന്നു ഇത്തരക്കാരെ പരിഹസിച്ച് ഇരുവരുടെയും പ്രതികരണം. വനിതാ സംഘടനയായ ഡബ്ലുസിസി വക കസബയുടെ പ്രത്യേക സ്‌ക്രീനിംഗ് എന്നാണ് പോസ്റ്റിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ഇങ്ങനെ തലക്കെട്ട് നല്‍കിയതോടെ നിങ്ങള്‍ ശ്രദ്ധിച്ചല്ലോ എന്ന് പരിഹാസത്തോടെ ഇരുവരും പറയുന്നു. തന്റെ സുഹൃത്ത് പാര്‍വതിയുടെ പ്രതികരണത്തില്‍ എരിവും പുളിയും ചേര്‍ത്ത എല്ലാവര്‍ക്കും നന്ദി എന്ന് പോസ്റ്റില്‍ ഗീതു കുറിച്ചു. ഇത്തരം ആക്രമണങ്ങള്‍ സൈബര്‍ അധിക്ഷേപമായി കണക്കാക്കുമെന്നും ഇരുവരും മുന്നറിയിപ്പ് നല്‍കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top