അയ്യേ ഫ്രഞ്ച് കിസ്, ഇത് ഇവിടെ പറ്റൂല; കസബയെ കുറ്റം പറഞ്ഞ കുട്ടി ഇങ്ങനെയൊക്കെ ചെയ്യാവോ? പാര്‍വതിയുടെയും പൃഥ്വിയുടെയും ലിപ്‌ലോക്കിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയിലെ റൊമാന്റിക് ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ നായകന്‍ പൃഥ്വിയാണ് തന്റെ ഫെസ്ബുക്ക് അക്കൗണ്ടിലൂടെ ഗാനം പുറത്തുവിട്ടത്. ഹാപ്പി വേള്‍ഡ് മ്യൂസിക് ഡേ എന്ന ക്യാപ്ഷനോടെ നായിക പാര്‍വതിയും പാട്ട് പങ്കുവച്ചിട്ടുണ്ട്. ഒരു റൊമാന്റിക് മെലഡിയായി ഒരുക്കിയിരുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനും വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണനുമാണ്. ശ്രേയ ഘോഷാലും ഹരിചരണും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കസബ വിവാദത്തിന്റെ പേരില്‍ നടി പാര്‍വതിക്ക് നേരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ പാര്‍വതി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്ക് നേരെയും തിരിഞ്ഞപ്പോള്‍ ഏറെ ആക്രമിക്കപ്പെട്ട ചിത്രമാണ് മൈ സ്റ്റോറി. ചിത്രത്തിന്റെ ആദ്യ ഗാനത്തിനും ടീസറുകള്‍ക്കും ഡിസ്‌ലൈക്കുകള്‍ നല്‍കിയാണ് ആരാധകര്‍ രോഷം തീര്‍ത്തത്. ചിത്രത്തിന് നേരെ നടക്കുന്ന ഈ ഡിസ്‌ലൈക്ക് കാമ്പയിനില്‍ അണിയറ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ഗാനത്തിനും ലൈക്കിലേറെ ഡിസ് ലൈക്ക് ആണ് ലഭിച്ചിരിക്കുന്നത്. പാട്ടിന്റെ തുടക്കത്തിലെ ലിപ് ലോക്കിനെ വിമര്‍ശിച്ചാണ് ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന കുട്ടിയാണ്, നമ്മള്‍ ഒന്നു പറയരുത് എന്ന് ആളുകള്‍ പാര്‍വതിയെ കളിയാക്കുന്നു. കസബയെ കുറ്റം പറഞ്ഞയാള്‍ കാണിക്കുന്നത് കണ്ടില്ലേ, കുട്ടികള്‍ വഴിതെറ്റില്ലേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

ചിത്രത്തിന്റെ പകുതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് പോര്‍ച്ചുഗലിലാണ്. യെന്തിരന്‍, ലിംഗ തുടങ്ങിയ സിനിമകളുടെ ക്യാമറാമാനായിരുന്ന രത്‌നവേലാണ് ഛായാഗ്രഹണം. ആദ്യമായിട്ടാണ് രത്‌നവേല്‍ മലയാളത്തില്‍ എത്തുന്നത്.

കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌ക്കാരം നേടിയിട്ടുള്ള പ്രിയങ്ക് പ്രേംകുമാറാണ് എഡിറ്റര്‍. ബാജിറാവു മസ്താനി, ദേവ്ദാസ്, പികെ, ത്രീഇഡിയറ്റസ്, മദ്രാസ് കഫേ തുടങ്ങിയ ചിത്രങ്ങളുടെ സൗണ്ട് എന്‍ജീനിയറായിരുന്ന ബിശ്വദീപ് ചാറ്റര്‍ജിയാണ് സൗണ്ട് എന്‍ജിനിയര്‍. ക്രിസ്മസ് അവധിക്ക് ചിത്രം പുറത്തിറങ്ങും.

 

Top