കാവ്യയേയും റിമിയേയും കുരുക്കിലാക്കുന്ന തെളിവുകൾ ..

കൊച്ചി: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയേയും നടി കാവ്യാ മാധവനേയും കുരുക്കിലാക്കിയിരിക്കുന്നത് മൊഴിയിലെ വൈരുദ്ധ്യങ്ങൾ .ചോദ്യശരങ്ങളിൽ ഇരുവർക്കും പിടിച്ചു നിൽക്കാനായില്ല എന്നും തെളിവുകൾ ഇവർക്ക് എതിരായി കൊണ്ടിരിക്കയാണെന്നും റിപ്പോർട്ട്.

പോലീസിന്റെ ചോദ്യം ചെയ്യല്‍. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് റിമി, ദിലീപിനേയും കാവ്യയേയും ഫോണില്‍ വിളിച്ചിരുന്നു. ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടതെങ്കിലും പിറ്റേന്ന് പുലര്‍ച്ചെയാണ് മാധ്യമങ്ങളില്‍ ഇക്കാര്യം വാര്‍ത്തയായത്. എന്നാല്‍ അന്ന് വൈകിട്ട് തന്നെ റിമി ഇരുവരുമായും ബന്ധപ്പെട്ടത് സംശയാസ്പദമാണെന്നാണ് പോലീസ് നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്ന് വൈകിട്ട് 9നും 11 മണിക്കും ഇടയ്ക്കാണ് റിമി കാവ്യയെ വിളിച്ചത്. അന്ന് തന്നെ വൈകുന്നേരം അഞ്ചിനും 12.30നും ഇടയ്ക്ക് ദിലീപിനെയും വിളിച്ചിട്ടുണ്ട്. ഫോണ്‍ വിളിയെക്കുറിച്ച് ചോദ്യം ചെയ്യലില്‍ റിമി പറഞ്ഞത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റേന്ന് അറിഞ്ഞുവെന്നായിരുന്നു ദിലീപിന്റെ മൊഴി. എന്നാല്‍ 17ന് വൈകിട്ട് തന്നെ റിമി ഇത് അറിഞ്ഞുവെങ്കില്‍ താന്‍ അറിഞ്ഞിരുന്നില്ലെന്ന ദിലീപിന്റെ മൊഴി വിശ്വസനീയമല്ല.

താന്‍ പിറ്റേന്നാണ് നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞതെന്നായിരുന്നു ദിലീപിന്റെ മൊഴി. ഇക്കാര്യം പറയാന്‍ വിളിച്ച നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ കോള്‍ ദിലീപ് പന്ത്രണ്ട് സെക്കന്റില്‍ അവസാനിപ്പിച്ചതും ദിലീപിനെ കുടുക്കിയ ഘടകങ്ങളാണ്. റിമിയെ ഫോണിലൂടെയാണ് പോലീസ് വിളിച്ചത്. അന്ന് വൈകിട്ട് കാവ്യയേയും ദിലീപിനേയും വിളിച്ചത് റിമി തന്നെയാണോ എന്ന ശബ്ദ പരിശോധന നടത്തുന്നതിന് വേണ്ടിയാണ് പോലീസ് റിമിയെ ഫോണില്‍ വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും സംശയനിഴലിലാണ്. കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി നല്‍കിയത്. എന്നാല്‍ പള്‍സര്‍ ഓടിച്ച കാറില്‍ കാവ്യ യാത്ര ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപും കാവ്യയും അവസാനം ഒരുമിച്ച് അഭിനയിച്ച പിന്നെയും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ദിലീപിന്റെയും കാവ്യാ മാധവന്റേയും അടുത്ത സുഹൃത്തായ ഗായിക റിമി ടോമിയില്‍ നിന്നും പോലീസ് ചില വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഫോണില്‍ വിളിച്ചായിരുന്നു നടപടി. ദിലീപുമായി ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന സാമ്ബത്തിക ഇടപാടുകളെ കുറിച്ചും മറ്റുമായിരുന്നു ചോദ്യം ചെയ്യല്‍

 റിമി നടത്തിയ ചില ഫോണ്‍ വിളികളാണ് സംശയത്തിന്റെ മുനയില്‍ ഉള്ളതെന്ന് മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം റിമി കാവ്യയേയും ദിലീപിനേയും രണ്ട് തവണ വിളിച്ചതില്‍ പോലീസിന് സംശയമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് കൊച്ചിയില്‍ വെച്ച്‌ പ്രമുഖനടി ആക്രമിക്കപ്പെട്ടത്. അന്ന് രണ്ട് തവണ റിമി ദിലീപിനേയും കാവ്യയേയും ബന്ധപ്പെട്ടിട്ടുണ്ട്. ഈ ഫോണ്‍ കോളുകളില്‍ പോലീസ് ദുരൂഹത സംശയിക്കുന്നു എന്നാണ് അറിയുന്നത്.രാത്രി 9നും 11നും ഇടയിലായിരുന്നു റിമിയുടെ ഫോണ്‍വിളികള്‍. അന്ന് വൈകിട്ട് 5 മണിക്കും രാത്രി 12.30നും റിമി ദിലീപിനെ ഫോണില്‍ വിളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗൂഢാലോചനയുമായി റിമിക്ക് ബന്ധമുണ്ടോ എന്ന് പോലീസ് സംശയിക്കുന്നത്

Top