കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നതായി വാര്‍ത്തകള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടിയേയും പൾസർ സുനിയേയും ദിലീപിന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും നേരിൽ കണ്ടാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയതായി പൊലീസ് സംശയിക്കുന്നത്. നടിയ സ്വാധീനിക്കാനും പൾസർ സുനിയെ പണം കൊടുത്ത് സ്വാധീനിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നടിയെ സ്വാധീനിക്കുന്നതിനായി കാവ്യതന്നെ രംഗത്തിറങ്ങിയതായും പൊലീസ് സംശയിക്കുന്നുണ്ട്. ഈ മാസം തന്നെ കുറ്റപത്രം നൽകാനിരിക്കെ, ദിലീപിന്റെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള ഈ നീക്കത്തെ പൊലീസ് സൂക്ഷമമായാണ് നിരീക്ഷിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടിയെ ദിലീപിന്റെ സിനിമ സുഹൃത്തുക്കളും ഒരു ബന്ധുവും നേരിൽ പല തവണ കണ്ടതായും പൊലീസിന് വിവരമുണ്ട്. നടി ഇതുവരെ തന്നെ ആക്രമിച്ചതിന് പിന്നിൽ ദിലീപാണെന്നും മൊഴി നൽകിയിട്ടുമില്ല.
ഈ സാഹചര്യത്തിൽ, തന്നെ ആക്രമിച്ചത് പൾസർ സുനി തന്നെ ആണോ എന്ന് വ്യക്തമല്ലെന്നും, ഇരുട്ടത്ത് തനിക്ക് ആരേയും മനസ്സിലായിട്ടില്ലെന്നും, നടിയെക്കൊണ്ട് കേസിന്റെ ട്രയൽ നടക്കുമ്പോൾ പറയിപ്പിക്കുകയാണ് ഇവർ ലക്ഷ്യമിടുന്നത്. എന്നാൽ പീഡനം നടന്ന് ഏറ്റവും അടുത്ത ദിവസം നടി അങ്കമാലി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിക്ക് വിരുദ്ധമാകും ഇത്. മാത്രമല്ല, വാനിൽ നിന്ന് ലഭിച്ച പുരുഷ ബീജം പൾസർ സുനിയുടേത് തന്നെയാണെന്നതും, നടിക്ക് തിരിച്ചടിയാകും. എന്നാൽ ഇമോഷണൽ സെറ്റിൽമെന്റിൽ നടി ഭാഗികമായെങ്കിലും വീണുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിനായി കാവ്യമാധവൻ തന്നെ നടിയെ ബന്ധപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ദിലീപ് ഇതുവരെ അനുഭവിച്ചത് മതിയെന്ന വികാരം നടിയിൽ ഉണ്ടാക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
നേരത്തെ നൽകാമെന്ന് പറഞ്ഞ പണം നൽകാത്തതിനാലാണ് പൾസർ സുനി കഴിഞ്ഞ ദിവസം കാവ്യയുടെ പേര് വെളിപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. പൾസറിന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് കേസന്വേഷണം നടന്നതും കുറ്റപത്രം തയ്യാറാക്കുന്നതും. അതിനാൽ പൾസർ സുനിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ഊർജ്ജിതമാക്കിയിരിക്കുന്നത്. എന്നാൽ ഇക്കാര്യം പൾസറുമായി വേണ്ടരീതിയിൽ ചർച്ച ചെയ്യാനുള്ള സാഹചര്യം ലഭിക്കാത്തതാണ് ഇപ്പോഴുള്ള തടസ്സം. എന്നാൽ പണം നൽകി, പൊലീസിനെ വെട്ടിച്ച് കേസ് എങ്ങനെ ഒത്തുതീർക്കുമെന്നാണ് അന്വേഷണ സംഘം ഇപ്പോൾ ഉറ്റുനോക്കുന്നത്. ദിലീപിന്റെ സോഹോദരൻ അടക്കമുള്ളയാളുകൾ ഒത്തുതീർപ്പിനായി ഇടപെടുന്നുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിച്ച് വരുന്നത്.
ഏറ്റവും അടുത്ത ദിവസം തന്നെ അന്വേഷണ സംഘം കാവ്യമാധവനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തു ചോദ്യം ചെയ്യും. നേരത്തെ കാവ്യയെ ചോദ്യം ചെയ്തപ്പോൾ പൾസർ സുനിയെ അറിയില്ലെന്ന് കാവ്യ പറഞ്ഞത്. ഇതാണ് കാവ്യയെ ഇപ്പോൾ തിരിഞ്ഞ് കൊത്തുന്നതും. ഏഴാം തിയതിക്കും പതിനഞ്ചാം തിയതിക്കും ഇടയിൽ കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.


