ഗണേഷ്‌കുമാർ ജയിലിലെത്തി ദിലീപിനെ കണ്ടു

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ ആലുവ സബ് ജയിലിലെത്തി കണ്ടു. ഉച്ചയ്ക്ക് 12.15 ഓടെയാണ് ഗഷേണ് ജയിലിലെത്തിയത്. തിരുവോണ ദിവസം നടൻ ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.ദിലീപിന്റെ ഔദാര്യം പറ്റിയവർ ഒപ്പം നിൽക്കേണ്ട സമയമാണിതെന്നും കോടതി കുറ്റവാളിയെന്ന് കണ്ടെത്തും വരെ ദിലീപിനൊപ്പമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കാവ്യാ മാധവനും മകൾ മീനാക്ഷിയും സുഹൃത്തും സംവിധായകനുമായ നാദിർഷയും ദിലീപിനെ കഴിഞ്ഞ ദിവസം ജയിലിലെത്തി സന്ദർശിച്ചിരുന്നു. സംവിധായകൻ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, ഹരീശ്രീ അശോകൻ എന്നിവരും ദിലീപിനെ കാണാൻ ജയിലിലെത്തിയിരുന്നു.

Top