എറണാകുളം : ആറുമാസത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി വീണ്ടും അധികാരത്തിൽ എത്തും.കോൺഗ്രസും യുഎഡിഎഫും തകരും .മൂന്നാം ഇടതുപക്ഷം മുന്നണി അധികാരത്തിൽ എത്തും . ഇടതുമുന്നണിയുടെ കൈവശം 62 സീറ്റുകൾ ഫിക്സഡ് പോലെ ഉറച്ചതാണ് .9 സീറ്റുകൾ കൂടി പിടിച്ചെടുത്താൽ കേവല ഭൂരിപക്ഷം നേടാനാവും . അതെ പോലെ തന്നെ യുഡിഎഫിനും ഏകദേശം 30 സീറ്റോളം ഉറച്ച മണ്ഡലങ്ങൾ ആണ് .ബാക്കി വെറും 48 സീറ്റുകളിൽ ആണ് ആര് ഭരിക്കുമെന്ന് ചിന്തിക്കുന്ന മത്സരം നടക്കുന്നത് .
നിലവിൽ യുഡിഎഫിന്റെ കയ്യിൽ ഇരിക്കുന്ന 10 സീറ്റുകൾ കഴിഞ്ഞ 2021 ലെ ഇലക്ഷനിൽ ചെറിയ മാർജിനിൽ ഇടതുപക്ഷത്തിന് നഷ്ടമായതാണ് .ആ സീറ്റുകൾ മിക്കതും ഇത്തവണ ഇടതു പക്ഷം തിരിച്ചു പിടിക്കും .അതോടെ കേവല ഭൂരിപക്ഷത്തിന് മുകളിൽ ഇടതുപക്ഷം എത്തുമെന്നുറപ്പാണ്.
പെരിന്തൽമണ്ണ, തൃപ്പുണിത്തറ ,ചാലക്കുടി ,കടുത്തുരുത്തി ,പെരുമ്പാവൂർ ,കുണ്ടറ ,മൂവാറ്റുപുഴ ,എറണാകുളം ,മങ്കട പിന്നെ പേരാവൂരും ഇത്തവണ യുഎഡിഎഫിന്ന് നഷ്ടമാകുമെന്നുറപ്പാണ് .മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽ 2021ല്‍ നജീബ് കാന്തപുരം ആണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി ജയിച്ചത് . വിജയം വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു .ഇടതു സ്വാതന്ത്രൻ K P M മുസ്തഫയാണ് തൊവി ഏറ്റുവാങ്ങിയത് .ഈ മണ്ഡലം ഇത്തവണ ഇടതുപക്ഷം ഉറപ്പായും തിരിച്ചു പിടിക്കും .
2026 ൽ ബിജെപിക്ക് കേരളത്തിൽ മുന്നേറ്റം ഉണ്ടാകുമെന്നുറപ്പാണ് .10 മുതൽ 15 സീറ്റുവരെ ബിജെപി പിടിക്കാൻ സാധ്യയുണ്ട് .മുസ്ലിം തീവ്രാവാദി ഗ്രുപ്പുകൾ യുഡിഎഫിന്റെ ഉറച്ച വോട്ടു ബാങ്കായ ക്രിസ്ത്യാനികൾക്ക് ആയതിനാൽ ക്രിസ്ത്യാനികൾ ഇത്തവണ കോൺഗ്രസിന് വോട്ട് കൊടുക്കാൻ സാധ്യയില്ല . ഈ വോട്ടുകൾ ബിജെപിയിലേക്ക് മാറിയും എന്നുറപ്പാണ് .പല മുസ്ലിം ലീഗ് മണ്ഡലങ്ങളും ക്രിസ്ത്യൻ വോട്ടുകളും നിർണായകമാണ് .ക്രിസ്ത്യാനികൾ തിരിഞ്ഞുകുത്തും എന്നുറപ്പാണ് . കേരളത്തിൽ ക്രിസ്ത്യൻ വിഭാഗത്തിന്റെ നല്ലൊരു പിന്തുണയും സപ്പോർട്ടും ബിജെപിയെ വലിയ തരത്തിൽ മുന്നൂറ് നയിക്കും. ഇത്തവണ ബിജെപിക്ക് കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് പൊതുവില്ല നിരീക്ഷണം
അതിനിടെ കേരളത്തിലെ കോണ്‍ഗ്രസില്‍ അധികാരമത്സരം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ് . മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എ ഐ സി സി സി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ തമ്മിലാണ് പോരാട്ടം കനക്കുന്നത്. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ആരാവും ക്യാപ്റ്റന്‍ എന്നതിനെ ചൊല്ലിയാണ് കോണ്‍ഗ്രസില്‍ ശീതസമരം ശക്തമായിരിക്കുന്നത്. ആലപ്പുഴ എം പി കൂടിയായ കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിലാണെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍.
കെ സിയുടെ വരവില്‍ ഇരു നേതാക്കളും അസ്വസ്ഥരാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന കണക്കൂകൂട്ടലുകള്‍ക്കിടയിലാണ് നേതാക്കല്‍ തമ്മിലുള്ള വടംവലി കൂടുതല്‍ രൂക്ഷമാവുന്നത്. താന്‍ ഒരു കസേരയും ലക്ഷ്യമിട്ടല്ല കേരളത്തില്‍ വരുന്നതെന്നും, ഞാന്‍ ആലപ്പുഴ എം പി എന്ന നിലയില്‍ കേരളത്തില്‍ സജീവമാണെന്നുമാണ് കെ സി ആരോപണങ്ങളില്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ അത് അത്ര എളുപ്പത്തില്‍ വിശ്വാസത്തില്‍ എടുക്കാന്‍ മറ്റു നേതാക്കള്‍ തയ്യാറല്ല.
തല്‍പ്പരകക്ഷികളെ ഭാരാവാഹികളായി കൊണ്ടുവന്ന് പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം കെ സി നടത്തുന്നുവെന്ന ആരോപണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടയില്‍ സജീവ ചര്‍ച്ചയായിരിക്കയാണ്. സംസ്ഥാനത്ത് സ്വന്തം സ്ഥാനം ഉറപ്പിക്കാനായി കെ സി വേണുഗോപാല്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കുകയാണെന്നും, അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് നീക്കങ്ങളെന്നുമാണ് വി ഡി സതീശന്‍ പക്ഷത്തിന്റെ വിലയിരുത്തല്‍. ഈ ആരോപണം കുറച്ചുകാലമായി കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചയിലുണ്ട്. ഇതാണ് കെ പി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത രൂക്ഷമാവാന്‍ കാരണം.
അടുത്ത ദിവസം നടക്കേണ്ടിയിരുന്ന കെ പി സി സി ഭാരവാഹികളുടെ ആദ്യ യോഗം മാറ്റിവച്ചതിന് പിന്നിലും നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണെന്നാണ് ഉയരുന്ന ആരോപണം. കെ പി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെ സി വേണുഗോപാലിനെ ഹൈക്കമാന്റ് ചുമതലപ്പെടുത്തിയിരുന്നു. കെ പി സി സി ഭാരവാഹികളുടെ ആദ്യ യോഗത്തിന് മുന്‍പായി വിഷയങ്ങള്‍ പരിഹിരിക്കാനും, അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനുമായിരുന്നു പാര്‍ട്ടി തീരുമാനം.
എന്നാല്‍ വി ഡി സതീശനടക്കം ചില പ്രമുഖനേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ കെ പി സി സി യോഗം മാ്റ്റിവെക്കാന്‍ കെപിസിസി അധ്യക്ഷനോട് ഹൈക്കമാന്റ് ആവശ്യപ്പെടുകയായിരുന്നു. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ശോഭിക്കാന്‍ തുടക്കം മുതല്‍ സണ്ണി ജോസഫിന് കഴിയാത്തതും ഭിന്നത വര്‍ധിക്കാന്‍ കാരണമായിരിക്കയാണ്. ആസന്നമായിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയെന്ന ചുമതലയാണ് കെ പി സി സി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും കെപിസിസി ഭാരവാഹികള്‍ക്കും ഉള്ളത്. എന്നാല്‍ ഗ്രൂപ്പു പോരാട്ടം ശക്തമായതോടെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ കടന്നിട്ടില്ല.
സംസ്ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശം തിരഞ്ഞെടുപ്പില്‍ കൂടുതല്‍ നേട്ടം കൈവരിക്കാനും നഷ്ടപ്പെട്ട കൊച്ചി, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം തിരിച്ചു പിടിക്കാനും നേതാക്കള്‍ ഒറ്റക്കെട്ടായി നീങ്ങണമെന്നായിരുന്നു ഹൈക്കമാന്റ് നിര്‍ദേശം. വയനാട്ടില്‍ നടന്ന കെ പി സി സി ഭാരവാഹികളുടെ യോഗത്തില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ആറ് കോര്‍പ്പറേഷനുകളുടെ ചുമതലകള്‍ ഓരോ നേതാക്കള്‍ക്കായി നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്തുകളിലും നേതാക്കള്‍ക്ക് ചുമതലകള്‍ നല്‍കിയിരുന്നു. എന്നാല്‍ നേതാക്കല്‍ തമ്മിലുണ്ടായ അഭിപ്രായ ഭിന്നതകള്‍ കാരണം ചുമതലക്കാരുടെ യോഗം ഒരിക്കല്‍പോലും വിളിച്ചു ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രമേശ് ചെന്നിത്തല സ്വന്തം നിലയില്‍ ചില വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതോടെ ചെന്നിത്തല മുഖ്യചര്‍ച്ചാവിഷയമായിമാറി. സാമുദായിക സംഘടനകളും മറ്റും ചെന്നിത്തലയുമായി ഐക്യം പ്രഖ്യാപിക്കുകയും ചെയ്തതോടെ ആരായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ചോദ്യവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടു പി്ന്നാലെയായിരുന്നു വിവാദം. ചെന്നിത്തല വിഭാഗവും, സതീശന്‍ വിഭാഗവും പരസ്പരം ചേരിതിഞ്ഞുള്ള ആരോപണവും, ഒപ്പം കെ സുധാകരനും പ്രതിപക്ഷ നേതാവുമായുള്ള അനൈക്യവും, കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ചയായിമാറി.
ഇതോടെയാണ് കെ സുധാകരനെ മാറ്റി, പുതിയ അധ്യക്ഷനെ നിയമിക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. ആറു മാസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കെ സുധാകരന്‍ മാറിയെങ്കിലും പുനസംഘടനയുമായി ബന്ധപ്പെട്ടുന്ന തര്‍ക്കം ഇപ്പോഴും തുടരുകയാണ്. കെ പി സി സി പുനസംഘടനയ്ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് അബിന്‍ വര്‍ക്കിയെ പരിഗണിക്കാത്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളും കോണ്‍ഗ്രസിലെ ഐക്യത്തെ തകര്‍ത്തിരിക്കയാണ്.










