തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി, ആശാ വർക്കർമാർക്കും, അങ്കണവാടി ജീവനക്കാർക്കും കരുതൽ.സ്ത്രീ സുരക്ഷാ പെന്‍ഷന് 3820 കോടി. ക്ഷേമപെന്‍ഷന് 14,500 കോടി. കണക്ട് സ്‌കോളര്‍ഷിപ്പിന് 400 കോടി സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക പ്രശ്‌നം പരിഹരിക്കും. കേരളം ന്യൂ നോര്‍മല്‍ സൃഷ്ടിച്ചിരിക്കുന്നുവെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിൻ്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. ഒമ്പത് മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്.രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നു.

ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ”കേരളം ന്യൂ നോര്‍മല്‍ സൃഷ്ടിച്ചിരിക്കുന്നു, പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയെന്ന ചാരുതാര്‍ഥ്യം സര്‍ക്കാരിനുണ്ട്. ധനനിലയില്‍ വലിയ പുരോഗതി കേരളത്തിന് സംഭവിച്ചു” ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. കൂടുതല്‍ നല്ല കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ രാവിലെ പറഞ്ഞിരുന്നു. വികസനത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്‍കുന്ന ബജറ്റാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിനെ പ്രതീക്ഷയോടെയാണ് കേരളം നോക്കിക്കാണുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ മാറ്റം വരുത്തിയെങ്കിലും കേരളം പദ്ധതി മുന്നോട്ട് കൊണ്ടു പോകുമെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിക്കായി സംസ്ഥാനത്തിൻ്റെ അധിക വിഹിതമായി 1000 കോടി രൂപ കൂടി നീക്കി വെയ്ക്കുന്നതായി ധനകാര്യ മന്ത്രി വ്യക്തമാക്കി. ആശ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഓണറോറിയം വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും ധനകാര്യ മന്ത്രി കുറ്റപ്പെടുത്തി. വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും നടക്കുന്നുണ്ടെന്ന് ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് 50 ശതമാനം നൽകുമ്പോൾ കേന്ദ്രം നികുതി വിഹിതമായി കേരളത്തിന് 25 ശതമാനം മാത്രമാണ് നൽകുന്നതെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു.

Top