കണ്ണൂരിൽ കൊവിഡ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു..രാജ്യത്ത് 30 ലക്ഷം കൊവിഡ് ബാധിതർ.

കൊച്ചി:ഇന്ത്യയില്‍ 24 മണിക്കൂറില്‍ 69,239 കൊവിഡ് രോഗികള്‍. ആകെ രോഗികളുടെ എണ്ണം 30.44 ലക്ഷം ആയി .ലോകത്ത് കൊവിഡ് ബാധിതര്‍ 23,377,806. അതില്‍ 15904288 പേര്‍ രോഗവിമുക്തി നേടി. ഇതുവരേയും കൊവിഡ് രോഗത്തെ തുടര്‍ന്ന് ലോകത്ത് മരണപ്പെട്ടത് 808588 പേരാണ്.

അതേസമയം സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂർ പടിയൂർ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയിൽ (64) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഏലിക്കുട്ടിയുടെ വീട്ടിലെ അഞ്ചുപേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ന്യുമോണിയ ബാധിച്ച ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. ഇതോടെ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. പത്തനംതിട്ടയിലും മലപ്പുറത്തുമാണ് കൊവിഡ് മരണങ്ങളുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് ആദ്യത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. തൂത സ്വദേശി മുഹമ്മദാണ് (85) മരിച്ചത്. പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശരോഗം എന്നിവ അദ്ദേഹത്തെ അലട്ടിയിരുന്നു.ഓഗസ്റ്റ് പതിനേഴിനാണ് മഞ്ചേരി മെഡിക്കൽ കോളജിൽ മുഹമ്മദിനെ പ്രവേശിപ്പിച്ചത്. അവിടെവച്ച് തന്നെയാണ് മരണം സംഭവിച്ചത്. പത്തനംതിട്ടയിൽ കോട്ടാങ്ങൽ കുളത്തൂർ ദേവസ്യ ഫിലിപ്പോസാണ് മരിച്ചത്. 54 വയസായിരുന്നു. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. കൊവിഡ് പരിശോധനാ ഫലം വരുന്നത് ഇന്നാണ്. വൃക്ക സംബന്ധമായ അസുഖ ബാധിതൻ ആയിരിക്കെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.ജില്ലയിൽ 62 പേർക്കു കൂടി കോവി‍ഡ് സ്ഥിരീകരിച്ചു. 56 പേർക്കും സമ്പർക്കത്തിലൂടെയാണു കോവിഡ് പോസിറ്റീവായത് . ഓഗസ്റ്റ് 10നു മരിച്ച കണ്ണൂർ കീച്ചേരിപ്പീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ(70)യുടേതു കോവിഡ് മരണമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഇന്നലെ സ്ഥിരീകരിച്ചു.

രാജ്യത്ത് 30 ലക്ഷം കടന്ന് കൊവിഡ് ബാധിതർ. 25 ലക്ഷത്തിൽ നിന്ന് 30 ലക്ഷം കടക്കാനെടുത്തത് എട്ട് ദിവസം മാത്രമാണ്. ആകെ മരണങ്ങൾ 56,000 പിന്നിട്ടു.രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത് 206-ാം ദിവസമാണ് രോഗബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കടന്നത്. 20ൽ നിന്ന് 30 ലക്ഷം കടക്കാനെടുത്തത് 16 ദിവസം മാത്രമാണ്. കൊവിഡ് കേസു29 ലക്ഷം കടന്നത് വെള്ളിയാഴ്ച. രണ്ട് ദിവസം കൊണ്ട് വർധിച്ചത് 139,117 രോഗികൾ. ആകെ പോസിറ്റീവ് കേസുകൾ 3,044,940 ആയി. ആകെ മരണം 56,706.

മഹാരാഷ്ട്രയിൽ ദിനംപ്രതി 14,000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യം. രോഗവ്യാപനം രൂക്ഷമായ ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ മൂന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്. ആന്ധ്ര, കർണാടക, തമിഴ്‌നാട്. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, അസം, ഒഡിഷ സംസ്ഥാനങ്ങളിലും രോഗവ്യാപനം തീവ്രമാണ്.അതേസമയം, രോഗമുക്തി നിരക്ക് 74.89 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 57,989 പേർ രോഗമുക്തരായി. മരണനിരക്ക് 1.86 ശതമാനമായി കുറഞ്ഞത് ആശ്വാസമായി തുടരുന്നു. ഇന്നലെ 8,01,147 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കി.

 

Top