ഒരു ദിവസംപോലും ദമ്പതികളായി ഒന്നിച്ചുകഴിയരുത് ..കൊട്ടേഷൻ കൊടുത്തത് നീനുവിന്റെ അമ്മയും പിതാവ് ചാക്കോയും.ഓപ്പറേഷന് കൊല്ലത്തുള്ള ഒരു നേതാവിന്റെ സഹായവും ലഭിച്ചു

കോട്ടയം: സ്വന്തം മകളുടെ പ്രണയം തകര്‍ക്കാന്‍ ജാത്യഭിമാനക്കൊലപാതകത്തോളം എത്തിയ ക്രൂരത ആസൂത്രണം ചെയ്‌ത ചാക്കോയുടെയും ഭാര്യ രഹ്‌നയുടെയും മകന്‍ ഷാനുവിന്റെയും ഉറച്ച തീരുമാനമായിരുന്നു ഇത്‌. കെവിനും നീനുവും ഒരു ദിവസംപോലും ദമ്പതികളായി ഒന്നിച്ചുകഴിയരുത്‌. അവള്‍ തിരികെ തെന്മലയിലെ വീട്ടിലെത്തണം.അതിനു നിയമപാലകരും കൂട്ടുനിന്നപ്പോള്‍ പൊലിഞ്ഞത്‌ ഒരു യുവാവിന്റെ ജീവന്‍ മാത്രമല്ല, അവനെ സ്‌നേഹിച്ചവരുടെ ജീവിതവുമാണ്‌. സ്വന്തം പെങ്ങളോടു കണക്കുതീര്‍ത്തപ്പോള്‍, ആറുമാസം മുമ്പു ജീവിതപങ്കാളിയാക്കിയ പെണ്ണിന്റെ ജീവിതവും ഷാനു മറന്നു. ഇരുമതസ്‌ഥരെങ്കിലും ജീവിതത്തില്‍ ഒന്നിച്ച മാതാപിതാക്കള്‍, മകളുടെ കാര്യത്തില്‍ ആദര്‍ശം മറന്നു.വിവാഹം രജിസ്‌റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയ വിവരം നീനു വീട്ടിലേക്കു വിളിച്ചറിയിച്ച നിമിഷം മുതല്‍ ചാക്കോയുടെ നേതൃത്വത്തില്‍ ഗൂഢനീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇക്കാര്യത്തില്‍ കൊല്ലത്തുള്ള ഒരു നേതാവിന്റെ സഹായവും ലഭിച്ചു. നേതാവിന്റെ നിര്‍ദേശപ്രകാരമാണു ഗാന്ധിനഗര്‍ പോലീസ്‌ ഇവരുടെ ആജ്‌ഞാനുവര്‍ത്തികളായത്‌.

കെവിനും നീനുവും ഒരുദിവസം പോലും ദമ്പതികളായി കഴിയരുതെന്നായിരുന്നു പോലീസിനോടും ചാക്കോയുടെ കുടുംബത്തിന്റെ ആവശ്യം. അനുനയിപ്പിച്ചോ ബലപ്രയോഗത്തിലൂടെയോ നീനുവിനെ തിരികെ വീട്ടിലെത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആസൂത്രണമത്രയും. വിവാഹ രജിസ്‌ട്രേഷന്‍ വിവരം അറിഞ്ഞതിനു പിന്നാലെ, ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം മാന്നാനത്തേക്കു തിരിച്ചതായാണ്‌ അന്വേഷണസംഘത്തിനു ലഭിച്ച സൂചന. കഴിഞ്ഞ ശനിയാഴ്‌ചതന്നെ ഇവര്‍ കോട്ടയത്തെത്തി. നഗരത്തിനു സമീപമുള്ള ഒരു ആഡംബര ഹോട്ടലില്‍ തങ്ങിയാണു ഗൂഢാലോചന നടത്തിയത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹം രജിസ്‌റ്റര്‍ ചെയ്‌ത വ്യാഴാഴ്‌ചതന്നെ നീനുവിനെ കെവിനും സുഹൃത്തും രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. എന്നാല്‍, മകളെ കാണാതായെന്ന പരാതിപ്രകാരം ചാക്കോയേയും കെവിനെയും നീനുവിനെയും ഗാന്ധിനഗര്‍ എസ്‌.ഐ. സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി. നീനു മാതാപിതാക്കള്‍ക്കൊപ്പം പോകണമെന്നായിരുന്നു എസ്‌.ഐയുടെ നിലപാട്‌. ചര്‍ച്ച തുടങ്ങുന്നതിനു മുമ്പുതന്നെ ചാക്കോയോടു മകളെ കൊണ്ടുപൊയ്‌ക്കൊള്ളാന്‍ എസ്‌.ഐ. പറഞ്ഞു. തുടര്‍ന്ന്‌, ഹാന്‍ഡ്‌ ബാഗുമായി സ്‌റ്റേഷനു മുന്നില്‍ നില്‍ക്കുകയായിരുന്ന നീനുവിനെ വലിച്ചിഴച്ചു ചാക്കോ കാറില്‍ കയറ്റാന്‍ ശ്രമിച്ചു. എസ്‌.ഐയോ പോലീസുകാരോ ഇടപെട്ടില്ല. തടയാന്‍ ശ്രമിച്ച കെവിനെ എസ്‌.ഐ. അടിച്ചതായും ആരോപണമുണ്ട്‌.neenu-church-cry.jpg.image.784.410

എന്നാല്‍, കെവിനൊപ്പം പോകണമെന്ന ആവശ്യത്തില്‍ നീനു ഉറച്ചുനിന്നതോടെ പോലീസ്‌ നിലപാടു മാറ്റി. നീനുവിനെ കെവിന്റെ വീട്ടില്‍ കൊണ്ടുപോകരുതെന്നും ഏതെങ്കിലും ലേഡീസ്‌ ഹോസ്‌റ്റലില്‍ താമസിപ്പിച്ചാല്‍ മതിയെന്നുമായി നിര്‍ദേശം. ഇതേത്തുടര്‍ന്നാണു നീനുവിനെ അമലഗിരിയിലുള്ള ഹോസ്‌റ്റലിലേക്കു മാറ്റിയത്‌. നീനു കൊണ്ടുവന്ന ബാഗിലെ വസ്‌ത്രങ്ങള്‍ ചാക്കോ തിരികെക്കൊണ്ടുപോയി. ഇരുവരും ഒന്നിച്ചു താമസിക്കരുതെന്ന ചാക്കോയുടെയും കുടുംബത്തിന്റെയും ശാഠ്യത്തിനു കൂട്ടുനില്‍ക്കുകയായിരുന്നു പോലീസ്‌.കെവിനും നീനുവും ഒരു ദിവസംപോലും ദമ്പതികളായി ഒന്നിച്ചുകഴിയരുത്‌. അവള്‍ തിരികെ തെന്മലയിലെ വീട്ടിലെത്തണം”- മകളുടെ പ്രണയം തകര്‍ക്കാന്‍, ജാത്യഭിമാനക്കൊലപാതകത്തോളം എത്തിയ ക്രൂരത ആസൂത്രണം ചെയ്‌ത ചാക്കോയുടെയും ഭാര്യ രഹ്‌നയുടെയും മകന്‍ ഷാനുവിന്റെയും ഉറച്ച തീരുമാനമായിരുന്നു ഇത്‌.

അതിനു നിയമപാലകരും കൂട്ടുനിന്നപ്പോള്‍ പൊലിഞ്ഞത്‌ ഒരു യുവാവിന്റെ ജീവന്‍ മാത്രമല്ല, അവനെ സ്‌നേഹിച്ചവരുടെ ജീവിതവുമാണ്‌. സ്വന്തം പെങ്ങളോടു കണക്കുതീര്‍ത്തപ്പോള്‍, ആറുമാസം മുമ്പു ജീവിതപങ്കാളിയാക്കിയ പെണ്ണിന്റെ ജീവിതവും ഷാനു മറന്നു. ഇരുമതസ്‌ഥരെങ്കിലും ജീവിതത്തില്‍ ഒന്നിച്ച മാതാപിതാക്കള്‍, മകളുടെ കാര്യത്തില്‍ ആദര്‍ശം മറന്നു. വിവാഹം രജിസ്‌റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയ വിവരം നീനു വീട്ടിലേക്കു വിളിച്ചറിയിച്ച നിമിഷം മുതല്‍ ചാക്കോയുടെ നേതൃത്വത്തില്‍ ഗൂഢനീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇക്കാര്യത്തില്‍ കൊല്ലത്തുള്ള ഒരു നേതാവിന്റെ സഹായവും ലഭിച്ചു. നേതാവിന്റെ നിര്‍ദേശപ്രകാരമാണു ഗാന്ധിനഗര്‍ പോലീസ്‌ ഇവരുടെ ആജ്‌ഞാനുവര്‍ത്തികളായത്‌.chacko

കെവിനും നീനുവും ഒരുദിവസം പോലും ദമ്പതികളായി കഴിയരുതെന്നായിരുന്നു പോലീസിനോടും ചാക്കോയുടെ കുടുംബത്തിന്റെ ആവശ്യം. അനുനയിപ്പിച്ചോ ബലപ്രയോഗത്തിലൂടെയോ നീനുവിനെ തിരികെ വീട്ടിലെത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആസൂത്രണമത്രയും. വിവാഹ രജിസ്‌ട്രേഷന്‍ വിവരം അറിഞ്ഞതിനു പിന്നാലെ, ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം മാന്നാനത്തേക്കു തിരിച്ചതായാണ്‌ അന്വേഷണസംഘത്തിനു ലഭിച്ച സൂചന. കഴിഞ്ഞ ശനിയാഴ്‌ചതന്നെ ഇവര്‍ കോട്ടയത്തെത്തി. നഗരത്തിനു സമീപമുള്ള ഒരു ആഡംബര ഹോട്ടലില്‍ തങ്ങിയാണു ഗൂഢാലോചന നടത്തിയത്‌.

വിവാഹം രജിസ്‌റ്റര്‍ ചെയ്‌ത വ്യാഴാഴ്‌ചതന്നെ നീനുവിനെ കെവിനും സുഹൃത്തും രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. എന്നാല്‍, മകളെ കാണാതായെന്ന പരാതിപ്രകാരം ചാക്കോയേയും കെവിനെയും നീനുവിനെയും ഗാന്ധിനഗര്‍ എസ്‌.ഐ. സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി. നീനു മാതാപിതാക്കള്‍ക്കൊപ്പം പോകണമെന്നായിരുന്നു എസ്‌.ഐയുടെ നിലപാട്‌. ചര്‍ച്ച തുടങ്ങുന്നതിനു മുമ്പുതന്നെ ചാക്കോയോടു മകളെ കൊണ്ടുപൊയ്‌ക്കൊള്ളാന്‍ എസ്‌.ഐ. പറഞ്ഞു. തുടര്‍ന്ന്‌, ഹാന്‍ഡ്‌ ബാഗുമായി സ്‌റ്റേഷനു മുന്നില്‍ നില്‍ക്കുകയായിരുന്ന നീനുവിനെ വലിച്ചിഴച്ചു ചാക്കോ കാറില്‍ കയറ്റാന്‍ ശ്രമിച്ചു. എസ്‌.ഐയോ പോലീസുകാരോ ഇടപെട്ടില്ല. തടയാന്‍ ശ്രമിച്ച കെവിനെ എസ്‌.ഐ. അടിച്ചതായും ആരോപണമുണ്ട്‌.

എന്നാല്‍, കെവിനൊപ്പം പോകണമെന്ന ആവശ്യത്തില്‍ നീനു ഉറച്ചുനിന്നതോടെ പോലീസ്‌ നിലപാടു മാറ്റി. നീനുവിനെ കെവിന്റെ വീട്ടില്‍ കൊണ്ടുപോകരുതെന്നും ഏതെങ്കിലും ലേഡീസ്‌ ഹോസ്‌റ്റലില്‍ താമസിപ്പിച്ചാല്‍ മതിയെന്നുമായി നിര്‍ദേശം. ഇതേത്തുടര്‍ന്നാണു നീനുവിനെ അമലഗിരിയിലുള്ള ഹോസ്‌റ്റലിലേക്കു മാറ്റിയത്‌. നീനു കൊണ്ടുവന്ന ബാഗിലെ വസ്‌ത്രങ്ങള്‍ ചാക്കോ തിരികെക്കൊണ്ടുപോയി. ഇരുവരും ഒന്നിച്ചു താമസിക്കരുതെന്ന ചാക്കോയുടെയും കുടുംബത്തിന്റെയും ശാഠ്യത്തിനു കൂട്ടുനില്‍ക്കുകയായിരുന്നു പോലീസ്‌.

 

Top