അവിഹിതബന്ധം ആരോപിച്ച് യുവാവിനെയും വിവാഹിതയായ സ്ത്രീയെയും കെട്ടിയിട്ട് മര്‍ദ്ദിച്ചു; വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു

ഭുവനേശ്വര്‍: അവിഹിത ബന്ധം ആരോപിച്ച് യുവാവിനേയും വിവാഹിതയായ സ്ത്രീയേയും മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് ഗ്രാമവാസികള്‍. ഓഡിഷയിലെ മാല്‍ക്കങ്കിരി ജില്ലയിലുള്ള ക്രുസിവാഡ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഖാപ് പഞ്ചായത്ത് മോഡലിലാണ് ക്രൂരത അരങ്ങേറിയത്.

തൊട്ടടുത്ത ഗ്രാമത്തിലെ യുവാവുമായാണ് വിവാഹിതയായ സ്ത്രീ ബന്ധം പുലര്‍ത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ബന്ധം തുടരുതെന്ന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇരുവരും ഇത് കണക്കിലെടുത്തില്ല. തുടര്‍ന്നാണ് സ്ത്രീയെ കാണാനായി ഗ്രാമത്തിലെത്തിയ യുവാവിനെ സ്ത്രീയോടൊപ്പം വൈദ്യുതി തൂണില്‍ കെട്ടിയിട്ടത്. ഇരുവരും 5000 രൂപ വീതം പിഴയായി നല്‍കാനും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്. ഇരുവരുടേയും പക്കല്‍ നിന്നും പരാതി എഴുതി വാങ്ങിയെങ്കിലും ആര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇരുവരേയും കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡീയയിലൂടെ പ്രചരിക്കുന്നുണ്ട്.

Top