കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണം; യൂട്യൂബർ കെ എം ഷാജഹാന്‍ അറസ്റ്റില്‍.കുറ്റകൃത്യത്തിൽ തെളിവില്ലാതെ അറസ്റ്റ് ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമെന്ന് ആരോപണം !

തിരുവനന്തപുരം: യൂട്യൂബര്‍ കെ എം ഷാജഹാന്‍ അറസ്റ്റില്‍. സിപി ഐഎം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാരണം നടത്തിയെന്ന കേസില്‍ ആണ് അറസ്റ്റ് .തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച ഉച്ചയോടെ സിപിഎം നേതാവ് കെ ജെ ഷൈന്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും കെ എം ഷാജഹാന്‍ നിയമത്തെ വെല്ലുവിളിക്കുകയാണെന്നുമായിരുന്നു പരാതി. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ഷാജഹാനെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. അതിനുപിന്നാലെയാണ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.

പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത് കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് സൂചന. കെ.എം. ഷാജഹാനെ റൂറല്‍ ജില്ലാ സൈബര്‍ പൊലീസ് കഴിഞ്ഞ ദിവസം അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തുനിന്നെത്തിയ ഷാജഹാനെ കനത്ത സുരക്ഷയോടെയാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. അന്വേഷണ സംഘം ഷാജഹാനില്‍നിന്ന് വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പിടിച്ചെടുക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ എം ഷാജഹാനെ അര്‍ധരാത്രിയോടുകൂടി കൊച്ചിയിലെത്തിക്കും. നിലവില്‍ ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ നിരന്തരമായി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു ഇയാള്‍. പരാതി നല്‍കിയിട്ടും നിയമപരമായ നടപടികളുണ്ടായിട്ടും അധിക്ഷേപം തുടരുകയായിരുന്നു. കൂടുതല്‍ വീഡിയോകള്‍ ചാനലിലൂടെ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇതോടെയാണ് കെ ജെ ഷൈന്‍ വീണ്ടും പരാതി നല്‍കിയത്. തുടര്‍ന്നാണ് ഷാജഹാന്റെ അറസ്റ്റ് അടക്കമുളള നടപടികളിലേക്ക് പൊലീസ് കടന്നത്.

തിരുവനന്തപുരം ആക്കുളത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെ കെ ജെ ഷൈന്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസിന് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും കെ എം ഷാജഹാന്‍ നിയമത്തെ വെല്ലുവിളിക്കുകയാണെന്നുമായിരുന്നു പരാതി. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ഷാജഹാനെ ചോദ്യംചെയ്ത് വിട്ടയച്ചതിന് പിന്നാലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കെ എം ഷാജഹാനെ അര്‍ധരാത്രിയോടുകൂടി കൊച്ചിയിലെത്തിക്കും. നിലവില്‍ ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ചെങ്ങമനാട് എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിലുള്ള 15 പേരടങ്ങുന്ന സംഘമാണ് ഷാജഹാനെ ആകുളത്തെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഷൈനെതിരെ നടന്ന സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഷാജഹാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഷൈന്‍ നല്‍കിയ കേസില്‍ ഉള്‍പ്പെട്ട എഫ്.ഐ.ആറിനെക്കുറിച്ച് ഒരു സ്ത്രീയുടെ പേര് പരാമര്‍ശിച്ച് ഷാജഹാന്‍ വീഡിയോ ചെയ്തതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനെത്തുടര്‍ന്ന് ഷൈന്‍ വീണ്ടും പോലീസില്‍ പരാതി നല്‍കിയിരുന്നു. റൂറല്‍ സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷാജഹാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Top