ബുദ്ധിമാന്ദ്യമുള്ള പതിനാറുകാരിയെ സെക്‌സ് മാഫിയക്ക് വിറ്റ്ത് മാതാവും സൃഹൃത്തുക്കളും

കൊച്ചി: ബുദ്ധിമാന്ദ്യമുളള പതിനാറുകാരിയെ ലൈംഗികവ്യാപാരത്തിന് എത്തിച്ച സംഭവത്തില്‍ മാതാവുള്‍പ്പെടെ മൂന്നപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊട്ടാരക്കര സ്വദേശിനിയും പെണ്‍കുട്ടിയുടെ മാതാവുമായ ശോഭ, ഇടനിലക്കാരി പുഷ്പ, ഇവരുടെ ഭര്‍ത്താവ് ഹരിശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരു ദിവസം പെണ്‍കുട്ടിയെ ഇടപാടുകാര്‍ക്ക് വിട്ടുനല്‍കുന്നതിന് നാലു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കോഴിക്കോട്ടെ ചെമ്മീന്‍ വ്യാപാരികളുടെ വേഷത്തില്‍ മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റിലെത്തിയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അറസ്റ്റിലായ പുഷ്പയും ഭര്‍ത്താവും മുന്‍പും സമാനമായ കേസുകളില്‍ പിടിയിലായിട്ടുണ്ട്. ബാല വേശ്യാവൃത്തിക്കും തട്ടിക്കൊണ്ടുപോകലിനുമാണു കേസെടുത്തിരിക്കുന്നത് . ഷാഡോ പൊലീസ് എസ് ഐ ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Top