വിദേശ വനിതയെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ഉമേഷിനും ഉദയകുമാറിനും ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

വിദേശ വനിതയെ മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. 1.65000 രൂപയും പിഴയായി വിധിച്ചിട്ടുണ്ട്. ഇത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നല്‍കണം. 2018 മാർച്ചിലായിരുന്നു കേസിന് അടിസ്ഥാനമായ സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാർച്ച് 14 ന് കാണാതായ ലിഗയെന്ന യുവതിയുടെ മൃതദേഹം 35 ദിവസത്തിന് ശേഷം ജീർണിച്ച നിലയില്‍ കോവളത്തെ പൊന്തക്കാട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. വിഷാദരോഗിയായ യുവതി ആയൂർവേദ ചികിത്സക്ക് വേണ്ടിയായിരുന്നു കേരളത്തിലെത്തിയത്.

കോവളത്ത് വെച്ച് ഇവരെ പരിചയപ്പെട്ട പ്രതികള്‍ കഞ്ചാവ് നല്‍കാമെന്ന വാഗ്ദാനം നല്‍കി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. കഞ്ചാവ് നല്‍കിയതിന് ശേഷം ലിഗയെ ബലാത്സംഗം ചെയ്തുവെന്നും എതിർത്തപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്.

Top