കോ​ഴി​ക്കോ​ട് ഹോ​ളി റെ​ഡീ​മീ​ർ പ​ള്ളി​യി​ൽ തീ​പി​ടു​ത്തം

വെ​ള്ളി​മാ​ടു​കു​ന്ന് ഹോ​ളി റെ​ഡീ​മ​ർ പ​ള്ളി​യി​ൽ തീ​പി​ടു​ത്തം. പ​ള്ളി​യു​ടെ മു​ഖ്യ​ക​വാ​ട​വും ഗ്രോ​ട്ടും ക​ത്തി ന​ശി​ച്ചു. രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. പ​ള്ളി​യു​ടെ പ്ര​ർ​ത്ഥ​ന​ഹാ​ളി​ന്‍റെ അ​ടി​ഭ​ഗ​ത്തെ നി​ല​യി​ൽ നി​ന്നാ​ണ് തീ ​ഉ​യ​ർ​ന്ന​ത്. താ​ഴ​ത്തെ നി​ല​യി​ലെ ഗ്ളാ​സു​ക​ളും വാ​തി​ലു​ക​ളും തീ​പി​ടു​ത്തി​ൽ ക​ത്തി ന​ശി​ച്ചു. രാ​ത്രി പ​ത്തേ​കാ​ലോ​ടെ അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധ​യ​മാ​ക്കി. തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​രാ​ണ് ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ച​ത്. താ​ഴ​ത്തെ ഹാ​ളി​ൽ തീ ​പ​ട​ർ​ന്ന​തി​ൽ സി​സി​ടി​വി ക്യാ​മ​റ​ക​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. തീ​പി​ടു​ത്ത​തി​ന് കാ​ര​ണം ഷോ​ർ​ട്ട് സെ​ർ​ക്യൂ​ട്ടാണെന്നാണ് കരുതുന്നത്.

Top