ആലപ്പുഴ: കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയും ആലപ്പുഴ കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്തംഗവുമായ ആർ. റോഷന് വെട്ടേറ്റു.കൈയ്യിലും പുറത്തും വെട്ടേറ്റ റോഷനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമത്തിനു പിന്നിൽ ആർ.എസ്.എസ് ആണെന്ന് കോൺഗ്രസ് ആരോപിച്ചു. മൂന്നു ബൈക്കുകളിലായെത്തിയ ആറംഗ സംഘമാണ് റോഷനെ ആക്രമിച്ചത്. മാസങ്ങൾക്ക് മുൻപ് വലിയകുളങ്ങരയിൽ ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിന്റെ തുടർച്ചയായാണ് അക്രമമെന്നാണ് നിഗമനം.രാത്രിയിൽ ഹരിപ്പാടു നിൽക്കുമ്പോൾ മൂന്നു ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്.കൈകളിലും പുറത്തും ഗുരുതരമായി പരുക്കേറ്റു . പൊലീസ് അന്വേഷണം തുടങ്ങി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: ROSHAN


