കുണ്ടറയിലെ പതിനാലുകാരന്റ ദുരൂഹ മരണത്തില്‍ വിക്ടറിന്റെ മകന്‍ കസ്റ്റഡിയില്‍; പതിനേഴ് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലും വീഴ്ച്ച വരുത്തിയത് സസ്‌പെന്‍ഷനിലായ ഇന്‍സ്പക്ടര്‍ ഷാബു

കൊല്ലം: കുണ്ടറയിലെ പതിനാലുകാരന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പീഡനക്കേസ് പ്രതി വിക്ടറിന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 14കാരന്റെ കുടുംബത്തിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. ഈ കേസും കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് ഗുരതര വീഴ്ചപ്പറ്റിയതായി റിപ്പോര്‍ട്ട്. കുണ്ടറ ബലാല്‍സംഗക്കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ സിഐ ഷാബുവാണ് അന്ന് കേസ് അന്വേഷിച്ചിരുന്നത്. 14കാരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് 2010ല്‍ കുട്ടിയുടെ അമ്മയും സഹോദരിയും പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കാരുടെ മൊഴിയെടുക്കാനോ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയക്കാനോ പൊലീസ് തയാറായില്ല.

കുണ്ടറയില്‍ പേരക്കുട്ടിയായ 10 വയസുകാരിയെ ബലാല്‍സംഗക്കേസിലെ പ്രതിയായ വിക്ടര്‍ ദാനിയേല്‍ കുണ്ടറ സ്വദേശിയായ 14കാരനെ കൊലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയും സഹോദരിയുമാണ് ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെ അയല്‍വാസിയായിരുന്നു കൊല്ലപ്പെട്ട 14കാരന്‍. വിക്ടര്‍ ദാനിയേലും മകനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പരാതി. ഈ പരാതിയില്‍ പൊലീസ് പുനഃരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കൂടാതെ അടുത്ത ബന്ധുവായ 13കാരിയെ ബലാല്‍സംഗം ചെയ്തെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വിക്ടറിനെതിരെ അന്വേഷണത്തില്‍ ഉത്തരവിട്ടിട്ടുണ്ട്. രണ്ട് കേസുകളുടെയും അന്വേഷണ ചുമതല കൊല്ലം ഡിവൈഎസ്പിക്കാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top