കുട്ടനാട്:തമ്മിലടിക്കുന്ന കേരള കോൺഗ്രസിനെ ഒതുക്കും!കോൺഗ്രസിന്റെ പൊതുസമ്മത സ്ഥാനാത്ഥിയായി ലിസി ബാബുവും പരിഗണനയിൽ.

കൊച്ചി:കുട്ടനാട്ടിൽ കോൺഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയായി കോൺഗ്രസിലെ സൈബർ പോരാളി ലിസി ബാബുവിനെ പരിഗണിക്കുന്നു എന്ന് സൂചന .മദ്രാസിൽ ബിസിനസുകാരിയും സൈബർ ഇടങ്ങളിൽ എപ്പോഴും കോൺഗ്രസിനെ പിന്തുണച്ച് പാർട്ടി പ്രവർത്തനം നടത്തുന്ന കോൺഗ്രസുകാരിയുമാണ് തിരുവല്ലയിൽ സെറ്റിൽ ആയിരിക്കുന്ന പുളിങ്കുന്ന് സ്വദേശിയായ ലിസി ബാബു. കോൺഗ്രസിലെ എല്ലാ നേതാക്കളുമായും അടുത്ത ബന്ധവും കുട്ടനാട്ടിൽ നല്ല ബന്ധങ്ങളും സുഹൃത്‌വലയവും ഉള്ള ലിസി ബാബുവിനെ സ്വന്തന്ത്ര സ്ഥാനാർത്ഥിയാക്കിയാൽ കുട്ടനാട് പിടിച്ചെടുക്കാം എന്നാണ് സേവ് കോൺഗ്രസുകാരും പറയുന്നത് .ജോസ് കെ മാണിയും ജോസഫ് വിഭാഗവും പരസ്പരം പോരടിക്കുമ്പോൾ കോൺഗ്രസ് പരിഗണിക്കുന്നതും ഒരു പൊതു സമ്മത സ്ഥാനാർത്ഥിയെ ആണ് അതിനാൽ തന്നെയാണ് എല്ലാ നേതാക്കൾക്കും പൊതുവെ എതിർപ്പില്ലാത്ത ലിസി ബാബു പരിഗണയിൽ വരുന്നു എന്നതായി സോഷ്യൽ മീഡിയ പ്രചാരണവും ശക്തമായിരിക്കുന്നത് .മാത്രമല്ല യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രസ്ഥാനാർത്ഥിയായി ലിസി ബാബുവിനെ പരിഗണിക്കണം എന്ന് കോൺഗ്രസിലെ പലരും ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.പലരും ഈ ആവശ്യം ഉന്നയിച്ച് കെപിസിസി നേതൃത്വത്തെ സമീപിക്കാനും സേവ് കോൺഗ്രസുകാർ തീരുമാനിച്ചിട്ടുണ്ട് .

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗം നേതാക്കള്‍ക്കിടയില്‍ തര്‍ക്കം രൂക്ഷമായിരിക്കെയാണ് .50 വര്‍ഷത്തിലേറെയായി യൂഡിഎഫിനൊപ്പം നിലയുറപ്പിച്ച പാലാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി പിടിച്ചെടുത്തത് കേരള കോണ്‍ഗ്രസിലെ തമ്മിലടി കൂടി മുതലെടുത്തായിരുന്നു. നിലവില്‍ എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റായ കുട്ടനാട്ടില്‍ ഇതേ തര്‍ക്കങ്ങള്‍ തുടരാണ് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗത്തിന്‍റേയും ഭാവമെങ്കില്‍ പിന്നെ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പൊതുവികാരം.

ഇപ്പോള്‍ പിജെ ജോസഫ് പക്ഷത്തുള്ള ജേക്കബ് എബ്രഹാം കഴിഞ്ഞ തവണ മത്സരിച്ച സീറ്റില്‍ ഇതിനോടകം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിക്കത്തിനെതിരെ തുടക്കത്തില്‍ തന്നെ തടയിടുക എന്ന ലക്ഷ്യവുമായാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ജോസ് കെ മാണി വിഭാഗം നേതാക്കള്‍ രംഗത്തെത്തിയത്.

അതേസമയം കുട്ടനാട് സീറ്റ് ഏകപക്ഷീയമായി ഏറ്റെടുക്കുമെന്ന പ്രചാരണം കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു. എന്നാല്‍ ഇരുവിഭാഗങ്ങളും ഒന്നിച്ച് നില്‍ക്കാതെ കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ചിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അവരോട് വ്യക്തമാക്കും.കോണ്‍ഗ്രസ് മത്സരിച്ചില്ലെങ്കില്‍ പൊതു സമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക എന്ന സാധ്യതയും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. യുഡിഎഫിലെ സംസ്ഥാന നേതൃത്വത്തിനിടയിലാണ് ഇത്തരത്തിലൊരു ആലോചന നടക്കുന്നത്.

അതേസമയം കുട്ടനാട് സീറ്റ് ഏകപക്ഷീയമായി ഏറ്റെടുക്കുമെന്ന പ്രചാരണം കോണ്‍ഗ്രസ് നേതൃത്വം നിഷേധിച്ചു. എന്നാല്‍ ഇരുവിഭാഗങ്ങളും ഒന്നിച്ച് നില്‍ക്കാതെ കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ചിട്ട് കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അവരോട് വ്യക്തമാക്കും.കോണ്‍ഗ്രസ് മത്സരിച്ചില്ലെങ്കില്‍ പൊതു സമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക എന്ന സാധ്യതയും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.ഇവിടെയാണ് കോൺഗ്രസിന്റെ പൊതുസമ്മത സ്ഥാനാർത്ഥിയായി ലിസി ബാബുവിനെ രംഗത്തിറക്കാൻ കോൺഗ്രസിലെ ചിലരുടെ നീക്കം .സീറ്റിനായി ലിസിബാബുവും അവകാശം ഉന്നയിച്ച് എന്നാണ് വിവരം .ലിസി ബാബുവിനെ രംഗത്തിറക്കിയാൽ വിജയം ഉറപ്പാണെന്നും സേവ് കോൺഗ്രസിലെ പ്രമുഖർ വ്യക്തമാക്കുന്നു .


കുട്ടനാട് മുൻ എം എൽ എ തോമസ് ചാണ്ടിയെപോലെ മറ്റൊരു ബിസിനസ് മാഗ്നറ്റിനായി കുട്ടനാട്ടുകാർ മനസൊരുമോ എന്ന ചോദ്യമാണിപ്പോൾ ഉയരുന്നത് .പ്രണയം സാക്ഷാൽക്കരിക്കാനായി പ്രവാസ ജീവിതത്തിലേക്ക് ജീവിതം പറിച്ചുനട്ടു ബിസിനസ് രംഗത്ത് പണമുണ്ടാക്കി പ്രണയിനിയെ സ്വന്തമാക്കിയ തോമസ് ചാണ്ടി ഒടുവിൽ രാഷ്ട്രീയത്തിലും കുട്ടനാടിനെ സ്വന്തമാക്കുകയായിരുന്നു .കുവൈറ്റ് ചാണ്ടി എന്ന ഓമനപ്പേരിൽ അറിഞ്ഞിരുന്ന തോമസ് ചാണ്ടിയെ കുട്ടനാട്ടുകാർ നാലുതവണയാണ് വിജയിപ്പിച്ചത് . ഒരു സിനിമാക്കഥ പോലെയായിരുന്നു തോമസ് ചാണ്ടിയുടെയും മേഴ്സിയുടെയും പ്രണയം. തോമസ് ചാണ്ടിയുടെ വീടിന് എതിരെ, പമ്പാനദിയുടെ മറുകരയിലായിരുന്നു ഭാര്യ മേഴ്സിയുടെ വീട്. ചെറു പ്രായത്തിൽ ഇരുവരും പ്രണയത്തിലുമായി.ബന്ധം വീട്ടിലറിഞ്ഞതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു.

പയ്യന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ മേഴ്സിയുടെ വീട്ടുകാർ തൃപ്തരായിരുന്നില്ല. സ്വാഭാവികമായി അതൊരു പ്രശ്നമായി. തോമസ് ചാണ്ടി അന്നു പൊതു പ്രവർത്തനവുമായി നടക്കുന്ന കാലം. ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന വാശി കൂടിയാണ് തോമസ് ചാണ്ടിയെ ഗൾഫിൽ എത്തിച്ചത്. അവിടെ പല ജോലികൾ ചെയ്തു പണമുണ്ടാക്കി മടങ്ങിയെത്തി, ഇഷ്ടപ്പെട്ടവളെ ജീവിതത്തിൽ ഒപ്പം കൂട്ടി. പിന്നെ ഇരുവരും ഒരുമിച്ച് കുവൈത്തിലേക്ക്. വീണ്ടും കൈനിറയെ പണവുമായി നാട്ടിലെത്തിയ ചാണ്ടി രണ്ടാം പ്രണയമായ രാഷ്ട്രീയമാണ് തിരിച്ചുപിടിച്ചത്. അവിടെക്കാനാണ് മദ്രാസിൽ ബിസിനസുകാരിയായ ലിസി ബാബുവും കടന്നുവരുന്നത് എന്നത് യാദൃശ്യകം ആയിരിക്കാം .

Top