ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെവി തോമസ്…!! എറണാകുളം പ്രവചനാതീതമാകുന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ അത്യന്തം നാടകീയമായ നീക്കങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ടോം വടക്കന് ശേഷം കെവി തോമസാകുമോ ബിജെപിയിലെത്തുന്ന അടുത്ത കോണ്‍ഗ്രസ് നേതാവ് എന്നതാണിപ്പോള്‍ ഏറ്റവും വലിയ ആകാംഷ.

എറണാകുളം ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ കെ.വി തോമസിനുള്ള പ്രതിഷേധം തണുപ്പിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രമവും വിലപ്പോയില്ല.  ‘എന്തിനീ നാടകം. മറ്റെല്ലാ സിറ്റിംഗ് എം.പിമാര്‍ക്കും സീറ്റ് നല്‍കിയതപ്പോള്‍ തന്നോട് മാത്രം എന്തിനിങ്ങനെ ചെയ്തു. നിങ്ങളുടെ നാടകമൊക്കെ എനിക്കറിയാം. ഒരു ഓഫറും ഇങ്ങോട്ടുവയ്‌ക്കേണ്ട’ എന്ന് രോഷത്തോടെ കെ.വി തോമസ് പ്രതികരിച്ചെന്നാണ് റിപ്പോർട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സീറ്റ് നിഷേധിക്കപ്പെട്ടതില്‍ കെ.വി തോമസിനുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കപ്പെടുമെന്നും ഇതിനായി മുകുള്‍ വാസ്‌നികിനെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയതായും ചെന്നിത്തല അറിയിച്ചുവെങ്കിലും വഴങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. തോമസുമായുള്ള പ്രശ്‌നം എങ്ങനെയും പരിഹരിക്കണമെന്ന നിര്‍ദേശമാണ് സോണിയ ഗാന്ധിയും സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്.

ഹൈബി ഈഡന്‍ ഒഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കാമെന്ന് ചെന്നിത്തല ഓഫര്‍ നല്‍കി. എഐസിസി ഭാരവാഹിത്വം, യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം തുടങ്ങി നിരവധി പദവികളും മുന്നോട്ടുവച്ചു. ഈ സമയത്താണ് ചെന്നിത്തലയോട് കെ.വി തോമസ് ക്ഷോഭിച്ച് സംസാരിച്ചത്. നിങ്ങളുടെ ഒരു ഓഫറും ഇങ്ങോട്ടുവയ്‌ക്കേണ്ടെന്നും തോമസ് തുറന്നടിച്ചു.

നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എറണാകുളത്ത് എത്തണമെന്ന കോണ്‍ഗ്രസിന്റെ നിര്‍ദേശവും കെ.വി തോമസ് തള്ളി. ഡല്‍ഹിയില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് രാവിലെ കെ.വി തോമസിന്റെ വസതിയില്‍ എത്തിയാണ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ളവര്‍ കെ.വി തോമസിനെ അനുനയിപ്പിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.എറണാകുളത്ത് വീണ്ടും മത്സരിക്കാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയിരിക്കേയാണ് കെ.വി തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടത്. മണ്ഡലത്തിലൂടെനീളം കെ.വി തോമസിന് വോട്ട് ചോദിച്ച് ഫ്‌ളക്‌സുകളും ഉയര്‍ന്നിരുന്നു.

Top