മു​ഖ്യ​മ​ന്ത്രി ല​ക്ഷ്മി നാ​യ​രെ സം​ര​ക്ഷി​ക്കു​ന്നു ;ലോ ​അ​ക്കാ​ദ​മി: മു​ഖ്യ​മ​ന്ത്രി​ക്ക് ക​രി​ങ്കൊ​ടി, ഗ​വ​ര്‍​ണ​ര്‍ റി​പ്പോ​ര്‍​ട്ട് തേ​ടി

കൊല്ലം:ലോ അക്കാദമി സമരത്തില്‍ ഗവര്‍ണര്‍ പി. സദാശിവം ഇടപെടുന്നു.വിഷയത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് വൈസ്ചാന്‍‌സിലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. ലോ അക്കാദമി വിഷയത്തില്‍ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. സമരം ഇത്രയും നാള്‍ നീണ്ടുനിന്നിട്ടും പരിഹാരം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വിദ്യഭ്യാസമന്ത്രിയുമായുള്ള യോഗത്തിലും ഒരു പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യമായി ചെന്നിത്തല രംഗത്തെത്തിയത് .

ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനുനേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി ലക്ഷ്മി നായരെ സംരക്ഷിക്കുന്നെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി കടന്നുപോയ വഴിയില്‍ കാത്തുനിന്ന പ്രതിഷേധക്കാര്‍ കരിങ്കൊടി കാട്ടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top