തിരുവനന്തപുരം: കേരളത്തിൽ പിണറായി വിജയൻ അതിശക്തനായി!.കേരളത്തിൽ തുടർഭരണം ഉറപ്പിച്ച് ഇടതുപക്ഷത്തിന്റെ ശക്തിപ്രകടനം .കേരളം മനുഷ്യമഹാശൃംഖലയ്ക്കായി കൈകോര്‍ത്തു.രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ കുടിലശ്രമങ്ങൾക്കെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ തീര്‍ത്ത മനുഷ്യത്വത്തിന്റെ വന്‍ മതിലില്‍ രാഷ്ട്രീയ ജാതിമത ഭിന്നത മാറ്റിവെച്ച് ചെറുകുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെ അണിനിരന്നു.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
മനുഷ്യ മഹാശൃംഖലയിൽ 70ലക്ഷം പേർ അണിചേരുമെന്നാണ് നേതാക്കളുടെ അറിയിക്കുന്നത്. കളിയിക്കാവിള മുതൽ കാസർകോട് വരെ വൈകിട്ട് ഇന്ന് 4 നാണ് ശൃംഖല തീർത്തു. കാസർകോട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ആദ്യ കണ്ണിയായി. കളിയിക്കാവിളയിൽ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി അവസാന കണ്ണിയുമായി. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ തിരുവനന്തപുരം പാളയത്ത് കണ്ണികളായി. കാസർകോട് നിന്ന് തുടങ്ങുന്ന ശൃംഖല റോഡിന്റെ വലതുഭാഗം ചേർന്നായിരിന്നു കണ്ണി തീർത്തത്.
കൃത്യം നാലിന് ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലിയാണ് മനുഷ്യ മഹാശൃംഖല ആരംഭിച്ചത് . ഒരുമണിക്കൂറാണ് പരിപാടി. തുടർന്ന് 250 കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ നടക്കും. പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. കാസർകോട് – കണ്ണൂർ– രാമനാട്ടുകര – മലപ്പുറം – പെരുന്തൽമണ്ണ – പട്ടാമ്പി – തൃശൂർ – എറണാകുളം – ആലപ്പുഴ – തിരുവന്തപുരം – കളിയിക്കാവിള റൂട്ടിലാണ് മഹാശൃംഖല തീർക്കുന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ, എം.വി. ഗോവിന്ദൻ, സി.കെ.നാണു, ജമീലപ്രകാശം, ആർ.ബാലകൃഷ്ണപിള്ള, അഡ്വ. ആന്റണി രാജു, കെ.പ്രകാശ് ബാബു, സി. ദിവാകരൻ, വി.ശശി, ചാരുപാറ രവി, വി. സുരേന്ദ്രൻപിള്ള തുടങ്ങിയവർ വിവിധ സ്ഥലങ്ങളിലായി ശൃംഖലയിൽ അണിനിരന്നു.