തിരുവനന്തപുരം: ലോ അക്കാഡമി സമരം കൊടുമ്പിരികൊള്ളുമ്പോഴും പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിയാന്‍ തയ്യാറല്ലെന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കി. സമരം കൂടുതല്‍ ശക്തമാക്കി വിദ്യാര്‍ത്ഥികള്‍ പുതിയ പ്രതിഷേധമുറകളിലേയ്ക്ക് കടക്കുകയാണ്. എന്നാല്‍ അച്ഛന്‍ പറഞ്ഞാല്‍ മാത്രം പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു മാറിനില്‍ക്കുമെന്നാണ് തന്റെ അഭ്പ്രായമെന്ന് ലക്ഷ്മി വ്യക്തമാക്കി.
പ്രിന്‍സിപ്പലായത് ആരുടെയും ഔദാര്യത്തിലല്ല, ഒഴിയണമെന്ന് പറയാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ലക്ഷ്മി നായര്‍ പ്രതികരിച്ചു. നടപടി വന്നാല്‍ നിയമപോരാട്ടം നടത്തും, ആരെയും ഭയമില്ല. ഉറച്ചമനസുള്ള സ്ത്രീയാണ് താന്‍. എന്താണ് ചെയ്യുന്നതെന്ന് നല്ല ബോധ്യമുണ്ട്. നന്മയില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. ഇപ്പോള്‍ നടക്കുന്ന സമരം 250 കുട്ടികളുടേതുമാത്രമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.


