മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയില്ല; അങ്കമാലി ഡയറീസ് സംവിധായകൻ ലിജോ പല്ലിശ്ശേരി ചടങ്ങ് ബഹിഷ്‌കരിച്ച് ഇറങ്ങി പോയി

കൊച്ചി: അങ്കമാലി ഡയറീസ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി വാർത്ത സമ്മേളനത്തിനിടെ ക്ഷുഭിതനായി ഇറങ്ങി പോയി. അങ്കമാലി ഡയറീസിലെ അഭിനേതാക്കളെ പോലീസ് അധിക്ഷേപിച്ചുവെന്ന ആരോപണത്തിന് എന്ത് സംഭവിചുവന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യമാണ് ലിജോ ജോസ് പെല്ലിശേരിയെ ദേഷ്യം പിടിപ്പിച്ചത്.എറണാകുളം പ്രസ് ക്ലബ്ബിൽ വെച്ച് പാലക്കാട്ടെ സാംസ്കാരിക കൂട്ടായ്മയായ ഗ്രാമ്യ നടത്തുന്ന തസ്രാക്ക് ഫെസ്റ്റ് എന്ന നാടക പ്രദർശനത്തിന്റെ ആദ്യ ടിക്കറ്റ് ഏറ്റു വാങ്ങുന്നതിന് എത്തിയതായിരുന്നു ലിജോ ജോസ്.ഇതാണ് വാർത്താ സമ്മേളനത്തിലേക്ക്‌ വഴിമാറിയത്.

അങ്കമാലി ഡയറീസിന്റെ പ്രചരണാർത്ഥം ഇന്നോവ കാറിന്റെ ഗ്ലാസ് ഉൾപ്പെടെ മറച്ചുകൊണ്ട് സ്റ്റിക്കർ ഒട്ടിച്ചത് നിയമവിരുദ്ധമല്ലേയെന്നും ഇതിന് പെരുമ്പാവൂർ പൊലീസ് കാറിന് പിഴ ചുമത്തിയിരുന്നില്ലേയെന്നും ചോദിച്ചതാണ് പ്രകോപനമായത്. ഇത് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ വ്യക്തമായ ഉത്തരം പറയാതെ ലിജോ ക്ഷുഭിതനായി. കാറിന്റെ ഗ്ലാസ് മറച്ചുകൊണ്ട് സ്റ്റിക്കർ ഒട്ടിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് പൊളിച്ചു മാറ്റണമെന്നും ഒരിക്കൽ പൊലീസ് ആവശ്യപ്പെട്ടതാണ്. അത് വകവെയ്ക്കാതെ സ്റ്റിക്കർ കാറിൽ തന്നെ നിലനിർത്തുകയായിരുന്നു.
പൊലീസ് പ്രവർത്തിയെ ന്യായീകരിക്കുന്നില്ലെന്നും എന്നാൽ സിനിമക്കാരുടെ ഭാഗത്തും പിഴവില്ലേയെന്നും മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ പത്രസമ്മേളന വേദിയിൽനിന്നും ലിജോ ഇറങ്ങി പോയി. അസംബന്ധമായ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്ന് പറഞ്ഞാണ് ലിജോ ജോസ്് ഇറങ്ങിപ്പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top