വോട്ടെടുപ്പിനിടെ സംഘര്‍ഷം:സ്ഥാനാര്‍ത്ഥികള്‍ക്ക് വെട്ടേറ്റു.തളിപ്പറമ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം വഞ്ചുവം വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ഥി ഷമീമിനും കൊല്ലം പെരിനാട് പഞ്ചായത്തില്‍ പതിനെട്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലെറ്റസ് ജെറോമിനാണ് വെട്ടേറ്റത്.ബൈക്കിലെത്തിയ രണ്ടുപേരാണ് ഷമീമിനെ വെട്ടിയത്. ബൂത്തിനു മുന്നില്‍ വോട്ട് ചോദിക്കുന്നതിടെ വാര്‍ഡിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നവരുമായി വാക്കു തര്‍ക്കമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. വലിയമലപൊലീസ് കേസെടുത്തു.  ഇന്നലെ രാത്രി ഒന്നരയോടെയാണ് ലെറ്റസ് ജെറോം ആക്രമിക്കപ്പെട്ടത്.

രാത്രി ഒന്നരയോടെയാണ് രണ്ട് ബൈക്കുകളിലായെത്തിയ സംഘം ലെറ്റസിനെ തലയ്ക്കുവെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ആര്‍എസ്എസുകാരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു. അതേസമയം പരിയാരത്ത് തെരഞ്ഞെടുപ്പിനിടെ വനിതാ സ്ഥാനാര്‍ഥിക്കു മര്‍ദനമേറ്റു. അഞ്ചാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. രേഷ്മ ഗോപനാണ് മര്‍ദനമേറ്റത്. രാവിലെ ഏഴോടെ പോളിംഗ് ബൂത്തായ കാഞ്ഞിരങ്ങാട് എഎല്‍പി സ്‌കൂളിലെത്തിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയും ഒരു സംഘം വനിതാ പ്രവര്‍ത്തകരും മര്‍ദിച്ചെന്നാണ് രേഷ്മ തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ പരാതിയില്‍ പറയുന്നത്. ബൂത്തിനകത്ത് ഇരിക്കാന്‍ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും വോട്ടേഴ്‌സ് ലിസ്റ്റ് പിടിച്ചു വാങ്ങി കീറി നശിപ്പിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top