കാമുകിക്ക് 16, കാമുകനു 34: മൂന്നു കല്യാണം കഴിച്ചയാൾ പെൺകുട്ടിയെയുമായി ഒളിച്ചോടി

ക്രൈം ഡെസ്‌ക്

അഞ്ചൽ(കൊല്ലം): മൂന്ന് വിവാഹം കഴിച്ചയാൾ നാലാം വിവാഹത്തിനായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പം നാടുവിട്ടപ്പോൾ മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കണ്ണൂരിൽ നിന്നും അറസ്റ്റിലായി. തടിക്കാട് കടമാൻകുഴി പുത്തൻവീട്ടിൽ നിസാമി(34)നെയാണു കണ്ണൂരിൽനിന്ന് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. തലച്ചിറ, ചടയമംഗലം, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്നു വിവാഹം കഴിച്ചയാൾ അതിന് ശേഷം പുതിയതായി പ്രണയത്തിൽ കുരുക്കിയ പതിനാറുകാരിയുമായി ഒന്നിച്ചു ജീവിക്കാൻ വേണ്ടി ഒളിച്ചോടുന്നതിനിടയിലായിരുന്നു പോലീസ് പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെടുമങ്ങാട്ടെ ഭാര്യയിലുള്ള രണ്ടു കുട്ടികളോടൊപ്പമാണു കുറച്ചുദിവസം മുമ്പായിരുന്നു പതിനാറുകാരിയുമായി സ്ഥലംവിട്ടത്. കുട്ടികളെയും ഭർത്താവിനെയും കാൺമാനില്ലെന്നു കാട്ടി ഇതിനിടയിൽ നെടുമങ്ങാട് സ്വദേശിനി പോലീസിനു പരാതി നൽകി. ഇതിന്റെ അന്വേഷണം തുടരുന്നതിനിടെയാണു പെൺകുട്ടിയെ കാണ്മാനില്ലെന്ന പരാതിയുമായി ബന്ധുക്കളും അഞ്ചൽ പോലീസ് സ്റ്റേഷനിലെത്തിയത്. ഇരുവർക്കും വേണ്ടിയുള്ള അന്വേഷണം റൂറൽ എസ്.പി: ബി. അശോകന്റെ നിർദ്ദേശപ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തി.

ഇതിനായി ആദ്യം മൊെബെൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഈ നമ്പർ കണ്ണൂരിലാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി നിസാമിനോടൊപ്പം ഇവിടെ തന്നെയുണ്ടെന്നും പോലീസ് കണ്ടെത്തി പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു.

അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ എ. അഭിലാഷ്, എസ്.ഐ: പി.എസ്. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണൂരിൽ വാടകവീട്ടിൽ താമസിച്ചുവന്ന നിസാമിനെയും പെൺകുട്ടിയെയും രണ്ടു കുട്ടികളെയും കസ്റ്റഡിയിലെടുത്തു.

പോലീസ് അറിയിച്ചതനുസരിച്ച് മുൻ ഭാര്യമാർ അഞ്ചൽ പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. പെൺകുട്ടിയെ പോലീസ് രക്ഷാകർത്താക്കളോടൊപ്പം വിട്ടയച്ചു. പോസ്‌കോ നിയമപ്രകാരം നിസാമിനെതിരേ പോലീസ് കേസെടുത്തു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Top