കല്യാണ നിശ്ചയത്തിനു ശേഷം ദുരൂഹമായി ആ ആത്മഹത്യ; ആത്മഹത്യ ചെയ്യും മുൻപ് അവൾ ഇന്റർനെറ്റിൽ തിരഞ്ഞത് എന്ത്..? ദുരൂഹമായി ഗീതാഞ്ജലിയുടെ ആത്മഹത്യ

സ്വന്തം ലേഖകൻ

ചെന്നൈ: ഓഫീസ് കെട്ടിടത്തിന്റെ പത്താംനിലയിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച ഐടി ജീവനക്കാരി അന്തരിച്ചു. ഓഫീസ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അഞ്ജലി യു ആണ് മരിച്ചത്. 27 വയസ്സുള്ള ഗീതാഞ്ജലി എന്ന ഐടി ജീവനക്കാരിയാണ് സസ്‌ന ടെക് പാർക്കിലെ ഓഫീസ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് ‘ആത്മഹത്യ ചെയ്യാനുള്ള എളുപ്പവഴികൾ എന്തെല്ലാം എന്നറിയുന്നതിനായി’ ഗീതാഞ്ജലി ഓൺലൈനിൽ സെർച്ച് ചെയ്തതതായി പൊലീസ് പറയുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഗീതാഞ്ജലിയുടെ പിറന്നാളും വിവാഹനിശ്ചയവും ആയിരുന്നു. നിശ്ചയം കഴിഞ്ഞ അന്ന് തന്നെ പെൺകുട്ടി ഓഫീസ് സ്ഥലത്തേക്ക് തിരിച്ചു. രണ്ട് ദിവസത്തെ ലീവിനു ശേഷം ബുധനാഴ്ച രാവിലെ ബംഗളൂരുവിലെത്തിയ പെൺകുട്ടി താമസ്ഥലത്തേക്ക് പോകുന്നതിനു പകരം ഓഫീസിലേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.05ന് ആന്റിയെ വിളിച്ച് ഓഫീസിൽ എത്തിയെന്ന് പറഞ്ഞെങ്കിലും സുഹൃത്തുക്കളാരും യുവതിയെ കണ്ടിരുന്നില്ല. അന്ന് ഗിതാഞ്ജലി ഓഫീസിൽ എത്തിയില്ലെന്നാണ് സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.

ആത്മഹത്യ ചെയ്യാൻ അവൾക്കെന്തെങ്കിലും കാരണം ഉള്ളതായി ബന്ധുക്കൾക്കും അറിയില്ല. അതേസമയം, ആത്മഹത്യ ചെയ്യാൻ അനുയോജ്യമായ ഏറ്റവും നല്ല വഴികൾ എന്തെല്ലാമാണെന്ന് ഗീതാഞ്ജലി ഓൺലൈനിൽ സെർച്ച് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതിനുള്ള ടാബ്ലെറ്റുകൾ ഏതെന്നും യുവതി സെർച്ച് ചെയ്തതായി പൊലീസ് പറയുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ ഹിസ്റ്ററി പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം വ്യക്തമായത്.

പെൺകുട്ടിയുടെ സമ്മതമില്ലാതെയാകാം വിവാഹം ഉറപ്പിച്ചതെന്ന് പൊലീസ് കരുതുന്നു. താൽപ്പര്യമില്ലാത്ത വിവാഹത്തിൽ നിന്നും പിന്മാറാൻ കഴിയാതെ വന്നപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരിക്കാമെന്ന് പൊലീസ് കരുതുന്നു

Top