മസാജ് ചെയ്യാൻ വിളിച്ചു വരുത്തിയ യുവാവിനെ പീഡിപ്പിച്ചു: പണവും എടി.എം കാർഡും അടിച്ചു മാറ്റി; യുനവതി അറസ്റ്റിൽ

ക്രൈം ഡെക്‌സ്

ലണ്ടൻ: മസാജ് ചെയ്യാമെന്നു വാഗ്ദാനം ചെയ്ത് മുറിയിലേയ്ക്കു വിളിച്ചു വരുത്തിയ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പണവും സ്വർണവും എ.ടി.എം കാർഡും തട്ടിയെടുത്ത കേസിൽ യുവതിയെ പൊലീസ് പിടികൂടി.
മസാജ് ചെയ്യാനെന്ന് പറഞ്ഞ് വാട്ട്സ് ആപ്പിലൂടെ ചാറ്റ് ചെയ്യുകയും തുടർന്ന് തിരുമ്മൽ സ്വപ്നം കണ്ട് അവരുടെ ഫ്ളാറ്റിൽ പോകുകയും ചെയ്ത 34 കാരന് എട്ടിന്റെ പണി കിട്ടി. മുറിയിൽ ബന്ധനസ്ഥനാക്കിയ യുവാവിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം 1,63,790 ദിർഹം ക്രെഡിറ്റ് കാർഡ് വഴിയും 15,000 ദിർഹം പണമായും മോഷ്ടിച്ചു. ഇയാളുടെ പരാതിയെ തുടർന്ന് നൈജീരിയ സ്വദേശിനിയായ 35 കാരിയും സുഹൃത്തുക്കളും കോടതിയിൽ വിചാരണ നേരിടുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓഗസ്റ്റ് 21 നാണ് കേസിനാസ്പദമായ സംഭവം. ഫെയ്സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മസാജ് ചെയ്യാനെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് പണവും മറ്റും മോഷ്ടിക്കലാണ് ഇവരുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി. മുറിയിൽ പ്രവേശിച്ച തന്നെ കെട്ടിയിട്ടു മർദിക്കുകയും ഇരുമ്പ് വടി കൊണ്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവാവ് കോടതിയിൽ പറഞ്ഞു.

അതേസമയം താൻ കവർച്ച ചെയ്തില്ലെന്ന് യുവതി പറഞ്ഞു. താൻ സന്ദർശക വിസയിൽ വന്നതാണെന്നും അഞ്ചുദിവസം കൂടിയേ രാജ്യത്തു ഉണ്ടാകൂ എന്നും അവർ വ്യക്തമാക്കി. എന്നാൽ മൊബൈൽ ഫോൺ പരിശോധിച്ചതിൽ യുവതി പരാതിക്കാരന് ലൊക്കേഷൻ അയച്ചു കൊടുത്തതായി ബോധ്യമായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Top