പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; കാമുകനും സഹോദരിയും പൊലീസ്‌ പിടിയിലായി

വിഴിഞ്ഞം:
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച്‌ തട്ടികൊണ്ട്‌ പോയി ഒളിവില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ച കേസില്‍ കാമുകനും, സഹായിയായ കാമുകന്റെ സഹോദരിയും പൊലീസ്‌ പിടിയിലായി.തിരുപുറം പട്ടുക്കാല തവ്വാവിള വീട്ടില്‍ രജിന്‍(23), ഇയാളുടെ സഹോദരി രജിത(27) എന്നിവരെയാണ്‌ കാഞ്ഞിരംകുളം പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.കരുംകുളം സ്വദേശിയായ 16 കാരിയെ ഒരു മാസം മുമ്ബ്‌ തട്ടികൊണ്ട്‌ പോയി ഒളിവില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ച കേസിലാണ്‌ അറസ്‌റ്റ്. നെയ്യാറ്റിന്‍കരഡിവൈഎസ്‌പി.അനില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കാഞ്ഞിരംകുളം എസ്‌ എച്ച്‌ ഒ അജിചന്ദ്രന്‍ നായര്‍, സബ്‌ ഇന്‍സ്‌പെക്‌ടര്‍ സജീര്‍, സൈലസ്‌, എഎസ്‌എ റോയി, സിപിഒ നവീന്‍, അജിത്ത്‌, കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ്‌ പ്രതികളെപിടികൂടിയത്‌.നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Top