മിസോറാമില്‍ മത്സരിച്ചത് 16 സ്ത്രീകള്‍; ആരും ജയിച്ചില്ല, ജയിക്കാന്‍ കഴിവുള്ള ആരും സ്ഥാനാര്‍ത്ഥിയായില്ലെന്ന് നിയുക്ത മുഖ്യമന്ത്രിയുമായ സോറംതങ്ക

ഐസ്വാള്‍: കോണ്‍ഗ്രസിനെയും ബിജെപിയെയും നിലംപരിശാക്കി മിസോ നാഷണല്‍ ഫ്രണ്ട് അധികാരം പിടിച്ചടക്കിയ മിസോറാമില്‍ സഭയില്‍ ഒരു വനിതയുമില്ല. എല്ലാം പുരുഷന്‍മാര്‍. മല്‍സര രംഗത്തുണ്ടായിരുന്ന എല്ലാ സ്ത്രീകളും തോറ്റു. 16 വനിതകളാണ് മല്‍സരിച്ചിരുന്നത്. ഇതിനെക്കുറിച്ച് എംഎന്‍എഫ് അധ്യക്ഷനും നിയുക്ത മുഖ്യമന്ത്രിയുമായ സോറംതങ്കയോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്നും ലഭിച്ച മറുപടിയാണ് ഇന്ന് ചര്‍ച്ച. വിജയിക്കാന്‍ കഴിവുള്ള ഒരു വനിതയും സ്ഥാനാര്‍ഥിയായിരുന്നില്ലെന്നാണ് അദ്ദേഹം നല്‍കിയ മറുപടി.

പതിനാറ് സ്ത്രീകളാണ് ഇത്തവണ മല്‍സര രംഗത്തുണ്ടായിരുന്നത്. ഇത്രയും സ്ത്രീകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് മിസോറാമില്‍ ആദ്യമാണ്. പക്ഷേ, ആരും ജയിച്ചില്ല എന്നതാണ് സത്യം. നിലവില്‍ ഭരണം പിടിച്ച എംഎന്‍എഫ് ഒരു വനിതാ സ്ഥാനാര്‍ഥിയെയും മല്‍സരിപ്പിച്ചിരുന്നില്ല.
2013ല്‍ കോണ്‍ഗ്രസ് തൂത്തുവാരിയ തിരഞ്ഞെടുപ്പിലും ഒരു വനിതാ സ്ഥാനാര്‍ഥിയും ജയിച്ചിരുന്നില്ല. അന്ന് രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ല ഒരു സീറ്റില്‍ രാജിവെച്ചു. ഈ സീറ്റില്‍ കോണ്‍ഗ്രസ് മല്‍സരിപ്പിച്ചത് വന്‍ലാലംപുയ് ച്വാങ്തു എന്ന വനിതയെ ആണ്. ഇവര്‍ ജയിക്കുകയും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അംഗമാകുകയും ചെയ്തു. 27 വര്‍ഷത്തിന് ശേഷം സഭയിലെത്തുന്ന ആദ്യ വനിതയായിരുന്നു അവര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top