പാത്രങ്ങള്‍ കൊണ്ട് ലാലേട്ടന്‍ ശില്പം; വൈറലായി ഡാവിഞ്ചി സുരേഷിന്‍റെ കലാസൃഷ്ടി

മോഹന്‍ലാല്‍ കാരിക്കേച്ചര്‍ ഒരുക്കി സുരേഷ് ശ്രദ്ധേയമാകുകയാണ്. അതും പാത്രങ്ങള്‍ കൊണ്ട്. നോണ്‍സ്റ്റിക്ക് പാനും, ചീനച്ചട്ടിയും, ഉരുളിയുമെല്ലാം കൃത്യമായി ഒരുക്കിവച്ചാണ് സുരേഷ് ഇതിന് രൂപം കൊടുത്തത്. കളര്‍പെന്‍സിലുകൊണ്ട് താരങ്ങളുടെ ചിത്രങ്ങള്‍ വരച്ച് മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട് സുരേഷ്. ത്രിഡി ചിത്രങ്ങളും ഈ കലാകാരന്‍ വരയ്ക്കാറുണ്ട്. അദ്ദേഹത്തിന്‍റെ കാരിക്കേച്ചര്‍ ശില്പങ്ങള്‍ മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. മഹാത്മാഗാന്ധി, എ.പി.ജെ. അബ്ദുള്‍കലാം, യേശുദാസ്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി നിരവധി പേരുടെ ശില്പങ്ങള്‍ കാരിക്കേച്ചര്‍ രൂപത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. മൂന്നടി ഉയരമുള്ള കാരിക്കേച്ചര്‍ ശില്‍പങ്ങള്‍ ഫൈബറിലാണ് ഒരുക്കിയിരിക്കുന്നത്. സുരേഷിന്റെ പുതിയ പരീക്ഷണം സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രശംസപിടിച്ച് പറ്റുകയാണ്.

Top