തെഹ്റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മൊജ്തബ ഖമേനി ഭരണനിർവ്വഹണം നടത്താൻ കഴിയാത്ത വിധം അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിൽ നിന്നും 140 കിലോമീറ്റർ അകലെയുള്ള ഖോം നഗരത്തിലെ ആശുപത്രിയിൽ അതീവ രഹസ്യമായാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ഫെബ്രുവരി 28-ന് പിതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മുജ്തബയുടെ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിൽ അദ്ദേഹം ബോധരഹിതനാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.
അമേരിക്കൻ, ഇസ്രയേലി ഇന്റലിജൻസ് വൃത്തങ്ങൾ ഗൾഫ് സഖ്യകക്ഷികൾക്ക് നൽകിയ നയതന്ത്ര സന്ദേശങ്ങളിലും മൊജ്തബ ഖമേനിക്ക് ഭരണപരമായ തീരുമാനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. വ്യോമാക്രമണത്തിൽ തന്റെ പിതാവിനെ കൂടാതെ മാതാവിനെയും ഭാര്യയെയും മകനെയും മൊജ്തബയ്ക്ക് നഷ്ടമായിരുന്നു. ഈ ദുരന്തത്തിന് പിന്നാലെ മാർച്ച് ആദ്യവാരമാണ് അദ്ദേഹം ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഔദ്യോഗികമായി ചുമതലയേറ്റെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് ഭരണചക്രമേറ്റെടുക്കാൻ സാധിച്ചിട്ടില്ല എന്നാണ് സൂചന.
യുദ്ധത്തിന്റെ ആദ്യ ദിനങ്ങളില്‍ പിതാവായ ആയത്തുള്ള അലി ഖമേനിയും കുടുംബവും താമസിച്ചിരുന്ന കോമ്പൗണ്ടിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് മൊജ്തബയ്ക്ക് പരിക്കേറ്റത്. ഈ ആക്രമണത്തില്‍ അലി ഖമേനിയും മൊജ്തബയുടെ ഭാര്യ ഹദ്ദാദും കൊല്ലപ്പെട്ടിരുന്നു. മൊജ്തബയുടെ കാലിന് നിസ്സാര പരിക്കേയുള്ളൂ എന്നായിരുന്നു ഇറാന്‍ ഭരണകൂടം ആദ്യം അറിയിച്ചിരുന്നതെങ്കിലും, ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം അദ്ദേഹം ഒരിക്കല്‍ പോലും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് വാര്‍ത്തകളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
മൊജ്തബ അധികാരമേറ്റ ശേഷം അദ്ദേഹത്തിന്റേതായി വന്ന രണ്ട് പ്രസ്താവനകളും സ്റ്റേറ്റ് ടെലിവിഷനിലെ വാര്‍ത്താ അവതാരകര്‍ വായിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഇസ്രായേല്‍ ആണവനിലയത്തിന്റെ മാപ്പ് പരിശോധിക്കുന്ന മൊജ്തബയുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിരുന്നുവെങ്കിലും, അത് കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ ഇതോടെ പരാജയപ്പെടുകയായിരുന്നു. നിലവില്‍ റെവല്യൂഷണറി ഗാര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും മതനേതാക്കളും ചേര്‍ന്നാണ് ഇറാന്റെ ഭരണകാര്യങ്ങള്‍ നീക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കൊല്ലപ്പെട്ട അലി ഖമേനിയുടെ മൃതദേഹം നിലവില്‍ ഖുമിലാണുള്ളത്. കുടുംബത്തിലെ ഭൂരിഭാഗം പേരെയും അടക്കം ചെയ്യാനുള്ള സൗകര്യത്തോടെ ഖുമില്‍ വലിയ സ്മാരകം നിര്‍മ്മിച്ചു വരികയാണ്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമാണ് സംസ്‌കാര ചടങ്ങുകള്‍ മാറ്റിവെച്ചതെന്ന് ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും, മൊജ്തബയുടെ ആരോഗ്യനിലയും രാജ്യത്തെ അസ്ഥിരമായ സാഹചര്യവുമാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഇറാന്റെ പരമോന്നത നേതൃത്വത്തില്‍ ഉടലെടുത്ത ഈ ശൂന്യത പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിയേക്കും.
അമേരിക്കന്‍, ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 56-കാരനായ മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പിതാവായ ആയത്തുള്ള അലി ഖമേനിയുടെ മരണത്തെത്തുടര്‍ന്ന് അധികാരം ഏറ്റെടുത്ത ശേഷം അദ്ദേഹം ഒരിക്കല്‍ പോലും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് വാര്‍ത്തകളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. യുദ്ധത്തിന്റെ ആദ്യ ദിനത്തില്‍ നടന്ന ആക്രമണത്തിലാണ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്.
നേരത്തെ പുറത്തുവന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മൊജ്തബയുടെ കാലിന് നിസ്സാരമായ പരിക്കേറ്റു എന്നായിരുന്നു ഭരണകൂടം അറിയിച്ചിരുന്നത്. എന്നാല്‍, പിതാവിനും ഭാര്യയ്ക്കും മകനുമൊപ്പം ഇദ്ദേഹം താമസിച്ചിരുന്ന കോമ്പൗണ്ടിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ അദ്ദേഹത്തിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഖമേനി കുടുംബത്തിലെ ഭൂരിഭാഗം പേരും അന്ന് കൊല്ലപ്പെട്ടിരുന്നു. ഗള്‍ഫ് രാജ്യങ്ങളുമായി പങ്കുവെച്ചതും ‘ദി ടൈംസ്’ പത്രം റിപ്പോര്‍ട്ട് ചെയ്തതുമായ പുതിയ നയതന്ത്ര മെമ്മോ പ്രകാരം, മൊജ്തബ ഖമേനി നിലവില്‍ ഖുമിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.അദ്ദേഹത്തിന് ഭരണപരമായ യാതൊരു തീരുമാനങ്ങളും എടുക്കാന്‍ സാധിക്കുന്ന അവസ്ഥയല്ലെന്നും, ബോധരഹിതനായി തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാൻ-ഇസ്രയേൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ അമരക്കാരനെക്കുറിച്ചുള്ള ഇത്തരം വാർത്തകൾ ഏറെ പ്രാധാന്യത്തോടെയാണ് ലോകം കാണുന്നത്. മുജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഈ ഗൗരവകരമായ റിപ്പോർട്ടുകളോട് ഇറാൻ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.










