സദാചാരപ്പോലീസ്: നവദമ്പതികൾക്ക് ആക്രമണം; മത്സ്യം കുത്തിയെടുക്കുന്ന കമ്പികൊണ്ട് കുത്തി; യുവതിയെയും കുടുംബത്തെയും ആക്രമിച്ചവരില്‍ നാലുപേര്‍ പിടിയില്‍

ആലപ്പുഴ: ബീച്ചിലെത്തിയ നവദമ്പതികള്‍ അടങ്ങുന്ന കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ നാല് യുവാക്കള്‍ പിടിയിലായി. രണ്ടുപേര്‍ക്കായി പോലീസ് വലവിരിച്ചിട്ടുണ്ട്. കുടുംബത്തെ കായികമായി ആക്രമിച്ച സംഘം യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. സദാചാരപ്പോലീസ് ചമഞ്ഞാണ് യുവാക്കള്‍ അതിക്രമത്തിന് മുതിര്‍ന്നത്.

വലിയഴീക്കല്‍ കരിയില്‍ കിഴക്കതില്‍ അഖില്‍ (19), തറയില്‍ക്കടവ് തെക്കിടത്ത് അഖില്‍ദേവ് (അനിമോന്‍-18), തഴവ കടുത്തൂര്‍ അമ്പാടിയില്‍ ശ്യാം (20), സഹോദരന്‍ ശരത് (20) എന്നിവരാണ് അറസ്റ്റിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ച വൈകീട്ട് ആറാട്ടുപുഴ വലിയഴീക്കലിലെ ബീച്ച് സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിലെ യുവതിയോട് പ്രതികളില്‍ ഒരാള്‍ അപമര്യാദയായി പെരുമാറി. ഇത് തടഞ്ഞ ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും അക്രമികള്‍ മര്‍ദിക്കുകയും മത്സ്യം കുത്തിയെടുക്കുന്ന കമ്പി ഉപയോഗിച്ചു കുത്തി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. കൂടാതെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ സ്വര്‍ണമാലയും അക്രമിസംഘം പൊട്ടിച്ചെടുത്തു. കടപ്പുറത്ത് നിരവധി പേര്‍ ഉണ്ടായിരുന്നെങ്കിലും ആരും സഹായിക്കാനെത്തിയില്ലെന്ന് കുടുംബം പറയുന്നു.

അക്രമികളില്‍ നിന്നു രക്ഷപ്പെട്ട് കാറിലും രണ്ട് ബൈക്കിലുമായി മടങ്ങിയ കുടുംബത്തെ, മറ്റു രണ്ടു പേരെക്കൂടി വിളിച്ചുവരുത്തി അക്രമികള്‍ പിന്തുടര്‍ന്നു. ബൈക്കിലെത്തിയ സംഘം കൊച്ചീടെജെട്ടി പാലത്തില്‍ വെച്ച് നവദമ്പതികളെ തടഞ്ഞുനിര്‍ത്തി കൈയേറ്റം ചെയ്തുവെന്നും പരാതിയുണ്ട്. യുവാവിനെ പിന്നില്‍ നിന്നു പിടിച്ചുനിര്‍ത്തിയ ശേഷം, യുവതിയുടെ വസ്ത്രം വലിച്ചുകീറി. ഇവര്‍ രണ്ടു പേരും ചികിത്സയിലാണ്. ഒന്‍പതു ദിവസം മുന്‍പു വിവാഹിതരായ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്. തൃക്കുന്നപ്പുഴ എസ്‌ഐ പി.ടൈറ്റസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് വിളിച്ചുവരുത്തിയ രണ്ടുപേരാണ് ഇപ്പോള്‍ ഒളിവിലുള്ളത്.

Top