‘മിസ്റ്റര്‍ ചാണ്ടി ഉമ്മന്‍, നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ തന്നെ’; സി.ബി.ഐ റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും ഇടതുപക്ഷ സര്‍ക്കാരിന്റെ ഇടപെടലിനെ കുറിച്ച് പറയുന്നുണ്ടോ? കെ.ടി ജലീല്‍

തിരുവനന്തപുരം: മിസ്റ്റര്‍ ചാണ്ടി ഉമ്മന്‍, ഞങ്ങള്‍ ഇടതുപക്ഷം നിങ്ങളുടെ രാഷ്ട്രീയ എതിരാളികളാണ്. എന്നാല്‍ നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ പാര്‍ട്ടിയില്‍ തന്നെയാണെന്ന് സോളാര്‍ കേസുമായി ബന്ധപ്പെട്ട നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ കെ.ടി ജലീല്‍ പറഞ്ഞു. ഇടതു പക്ഷത്തിന് രാഷ്ട്രീയ എതിരാളികളേ ഉള്ളു. രാഷ്ട്രീയ ശത്രുക്കളില്ലെന്നും ജലീല്‍ പറഞ്ഞു.

സോളാറിന്റെ ശില്പിയും രക്ഷിതാവും ഇടതുപക്ഷം അല്ല കോണ്‍ഗ്രസുകാരാണ്. ആരേയും ഇല്ലാതാക്കി നിഷ്‌കാസനം ചെയ്യുന്ന സ്വഭാവം ഇടതുപക്ഷത്തിനില്ല. ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തി വ്യക്തിഹത്യ നടത്താന്‍ ഏതെങ്കിലും ഇടതുപക്ഷ മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നോ? കേരളത്തിലെ പല വിവാദങ്ങളുടെയും അടിവേര് ചികഞ്ഞാല്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിലാണ് എത്തിനില്‍ക്കുക ജലീല്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാര്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. സോളാറില്‍ സിപിഎമ്മിന് എന്ത് പങ്കാണ് ഉള്ളതെന്നും ജലീല്‍ ചോദിച്ചു. സിബിഐ റിപ്പോര്‍ട്ടില്‍ എവിടെയെങ്കിലും ഇടതുപക്ഷ സര്‍ക്കാരിന്റെ ഇടപെടലിനെ കുറിച്ച് പറയുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Top