Connect with us

Kerala

മുല്ലപ്പെരിയാറില്‍ കേന്ദ്ര ഇടപെടല്‍; ജല കമ്മീഷന്‍ ചെയര്‍മാന്‍ അധ്യക്ഷനായി പുതിയ സമിതി. ജലനിരപ്പ് കുറയ്ക്കാനാകുമോയെന്ന് തമിഴ്‌നാടിനോട് സുപ്രീംകോടതി

Published

on

ന്യൂഡല്‍ഹി: കനത്ത മഴയിൽ കേരളത്തിൽ ഭീതി പരത്തുന്ന തരത്തിൽ മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുകയാണ്.  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍. ജല കമ്മീഷന്‍ ചെയര്‍മാന്‍ അധ്യക്ഷനായി പുതിയ സമിതിയെ നിയോഗിച്ചു.കേരളം, തമിഴ്‌നാട് പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാകും. ജലനിരപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിശോധിക്കും.ജലനിരപ്പ് 139 അടിയാക്കാന്‍ പറ്റുമോയെന്ന് പരിശോധിക്കണം. നാളെ രാവിലെ റിപ്പോര്‍ട്ട് നല്‍കാന്‍ ഉപസമിതിക്ക് നിര്‍ദേശം.അതേസമയം സുപ്രീം കോടതിയുടെ പരിഗണയിൽ 142 അടി എന്ന ജലനിരപ്പ് തമിഴ്‌നാട് ലംഘിച്ചിരിക്കയാണ് .ജലനിരപ്പ് 142.30 അടിയായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കാനാകുമോയെന്ന് സുപ്രീംകോടതി തമിഴ്‌നാടിനോട് ആരാഞ്ഞിരുന്നു. ജലനിരപ്പ് 139 അടിയാക്കാന്‍ പറ്റുമോയെന്ന് പരിശോധിക്കണം. നാളെ രാവിലെ റിപ്പോര്‍ട്ട് നല്‍കാന്‍ ഉപസമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കില്ലെന്ന് വ്യക്തമാക്കി കേരളത്തിന് തമിഴ്നാട് കത്ത് നല്‍കിയിരുന്നു. ജലനിരപ്പ് 142 അടിയില്‍ തന്നെ നിലനിര്‍ത്തുമെന്നാണ് എടപ്പാടി പളനിസ്വാമി അറിയിച്ചത്. ഡാം സുരക്ഷിതമാണെന്നും അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എടപ്പാടി കത്തയച്ചു.അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അയച്ച കത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം തമിഴ്നാടിന്റെ നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ അതൃപ്തി അറിയിച്ചു.

സുരക്ഷയുടെ എല്ലാ വശങ്ങളും വിദഗ്ധര്‍ വിലയിരുത്തിയ ശേഷമാണ് മറുപടിയെന്നാണ് കത്തിലെ പരാമര്‍ശം. നിലവില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന അത്രയും വെള്ളം കൊണ്ടുപോകുന്നുണ്ടെന്നും കത്തില്‍ പറയുന്നു. കേരളത്തിന്‍റെ വൃഷ്ടിപ്രദേശങ്ങള്‍ പരിശോധിക്കാന്‍ തമിഴ്നാട്ടില്‍നിന്നുള്ള ഉദ്യോഗസ്ഥരെ കേരളം അനുവദിക്കുന്നില്ലെന്നും ഈ പരിശോധന നടത്തിയാല്‍ മാത്രമേ എത്ര അടി ജലം ഡാമിലെത്തുമെന്ന് കണക്കാക്കാന്‍ സാധിക്കുകയുള്ളൂ.

മുലപ്പെരിയാര്‍ ഡാം പരിസരങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് 1.65 കോടി രൂപ തമിഴ്നാട് കെഎസ്ഇബിയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് കെഎസ്ഇബിയില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും എടപ്പാടി കത്തില്‍ പറയുന്നു.

സംസ്ഥാനം ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രളയ ദുരിതം അനുഭവിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് ശരിയായിരുന്നുവെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട്. 142 അടി വരെ ജലിനരപ്പ് ഉയര്‍ന്നാലും ഡാം സരക്ഷിതമാണെന്നാണ് തമിഴ്നാട് നേരത്തേയും വ്യക്തമാക്കിയിരുന്നത്. കേന്ദ്രം ഇടപെട്ടിട്ടും തങ്ങളുടെ നിലപാട് തിരുത്താന്‍ ഇവര്‍ തയ്യാറായില്ല.

ജലനിരപ്പ് 140 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നിരുന്നു. ബുധനാഴ്ച പുലർച്ചെ 2.35ന് ഡാമിലെ ജലനിരപ്പ് 140 അടിയായതിനു പിന്നാലെയാണ് സ്പിൽവേ ഷട്ടറുകൾ ഉയർത്തി ഡാം തമിഴ്നാട് തുറന്നുവിട്ടത്. സ്പിൽവേയിലെ 13 ഷട്ടറുകൾ ഒരടി വീതമാണ് ആദ്യം തുറന്നത്. രണ്ടു മണിക്കൂറിനു ശേഷം ഇതിൽ മൂന്നു ഷട്ടറുകൾ അടച്ചു. 15 ന് പുലർച്ചെ 1.30 നുള്ള കണക്കുകൾ പ്രകാരം ജലനിരപ്പ് 139.70 അടിയായിരുന്നു.

സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിനു മുന്നോടിയായി ബുധനാഴ്ച രാത്രിയേറെ വൈകി തമിഴ്നാട് രണ്ടാമത്തെ മുന്നറിയിപ്പു നൽകിയിരുന്നു. സെക്കൻഡിൽ 4489 ഘനയടി വെള്ളമാണ് ഡാമിൽ നിന്നു പുറന്തള്ളുന്നത്.

അണക്കെട്ടിൽ നിന്നുള്ള വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തുകയാണ്.MULLAPPERIYAR DAM water level

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച ആശങ്ക വര്‍ഷങ്ങളായി കേരളം ഉന്നയിക്കുന്നതാണെങ്കിലും അത് ചെവിക്കൊള്ളാതെ വെള്ളത്തിന്റെ അളവ് 152 അടി ആക്കണമെന്നാണ് തമിഴ്‌നാട് സ്വീകരിക്കുന്ന നിലപാട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെങ്കിലും ഡാമിന്റെ നിയന്ത്രണ ചുമതല തമിഴ്‌നാട് സര്‍ക്കാരിനാണ്. വര്‍ഷങ്ങളായി ഇത് സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്.

കേരളത്തിലെ എല്ലാ നദികളും കരകവിഞ്ഞ് ഒഴുകി കൊണ്ടിരിക്കുകയാണ്. കടലിലേക്ക് വെള്ളം ഒഴുകി പോകാതെ ആലുവ, പറവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ വെള്ളത്തിലായി. മുല്ലപ്പെരിയാറില്‍നിന്ന് ഇപ്പോള്‍ തുറന്ന് വിട്ടിരിക്കുന്ന വെള്ളം എത്തിയിരിക്കുന്നത് പെരിയാറിലൂടെ ആലുവയിലാണ്. ഈ സാഹചര്യത്തിലാണ് ഡാം സുരക്ഷിതമാക്കണമെന്നും ജലനിരപ്പ് താഴ്ത്തണമെന്നുമുള്ള ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരിന് മുന്നില്‍ വെച്ചത്.

Advertisement
Kerala7 hours ago

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പ്രതിയായ യാക്കൂബ് വധക്കേസ് വിധി നാളെ; 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്

Kerala12 hours ago

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് പാരയായത് സ്വന്തം നേതാക്കള്‍..? മുന്‍ യുവമോര്‍ച്ച നേതാവിന്റെ ആരോപണം ഇങ്ങനെ

National13 hours ago

കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് സര്‍വ്വനാശം!! കോണ്‍ഗ്രസ് ഇല്ലാതാകേണ്ടത് അത്യാവശ്യമെന്നും യോഗേന്ദ്ര യാദവ്

Kerala13 hours ago

തലസ്ഥാനത്ത് വന്‍ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു; വ്യാപാര സ്ഥാപനം കത്തി നശിച്ചു

National14 hours ago

കാറുകളിലും കടകളിലും സുരക്ഷയില്ലാതെ വോട്ടിംഗ് മെഷീനുകള്‍!! പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

Crime20 hours ago

രേഖകള്‍ വ്യാജമല്ല, യഥാര്‍ത്ഥമാണ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ ഭൂമി ഇടപാടില്‍ പ്രതിസ്ഥാനത്തുള്ളവര്‍, സി.ബി.ഐ അന്വേഷണം വേണം-മാര്‍ ജേക്കബ് മനത്തോടത്ത്

mainnews21 hours ago

ഹിന്ദി ഹൃദയഭൂമിയില്‍ ആധിപത്യം ഉറപ്പിച്ച് ബി.ജെ.പി.ഒരിടത്തും ചലനം സൃഷ്‌ടിക്കാതെ രാഹുല്‍ കെസിആറും ജഗന്‍ മോഹന്‍ റെഡ്ഡിയും എന്‍ഡിഎയിലേക്ക്.

Entertainment22 hours ago

ന​ടി ദീ​പി​ക വീ​ണു !! ആ​രാ​ധ​ക​രി​ൽ ആ​ശ​ങ്ക

Kerala1 day ago

ശശി തരൂർ തോൽക്കും !..? തരൂരിനെ തോൽപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ്സ് നേതാക്കൾ ആരൊക്കെ ?

Kerala1 day ago

ആഹ്ലാദം അതിര് വിട്ടാല്‍ കണ്ണൂരില്‍ നിരോധനാജ്ഞ!! ഇടതും വലതും വിജയ പ്രതീക്ഷയില്‍

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment2 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized1 week ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews6 days ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized4 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment3 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

Trending

Copyright © 2019 Dailyindianherald