ആലപ്പുഴയില്‍ വീട്ടമ്മയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ജനാലയില്‍ കെട്ടിത്തൂക്കി; പത്തൊന്‍പതുകാരന്‍ പിടിയില്‍

ആലപ്പുഴ: വീടിന്റെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. അയല്‍വാസിയും മരിച്ച വീട്ടമ്മയുടെ മകന്റെ കൂട്ടുകാരനുമായ പത്തൊന്‍പതുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കറ്റാനം കണ്ണനാകുഴിയില്‍ മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (52)യാണു മരിച്ചത്. മുകളയ്യത്തു പുത്തന്‍വീട്ടില്‍ ജെറിന്‍ രാജുവിനെ പൊലീസ് പിടികൂടി. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ജെറിന്‍ തുളസിയുടെ വീട്ടിലെ അലമാരയില്‍നിന്നു പണം മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും തടയാന്‍ ശ്രമിച്ച തുളസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ജനാലയില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. തെളിവു നശിപ്പിക്കാന്‍ വീടിനു ചുറ്റും മുളകുപൊടി വിതറിയ ശേഷമാണു ജെറിന്‍ രക്ഷപ്പെട്ടത്. ജെറിനെ വീട്ടില്‍നിന്നാണു പിടികൂടിയത്. ഇയാള്‍ കഞ്ചാവു കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

Top