കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയുടെ തിരക്കഥ; ബീച്ചിലെത്തി കണ്ണുപൊത്തിക്കളി; ഒടുവില്‍ ഭാര്യയും കാമുകനും പിടിയില്‍ . സിനിമയെ വെല്ലുന്ന സംഭവം

കാമുകനൊപ്പം ഒന്നിച്ച് ജീവിക്കാനായി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ അനിതയും കാമുകനായ ജഗനും തേര്‍ന്ന് അനിതയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവ് കതിരവനെ കൊലപ്പെടുത്തി കാമുകന്‍ ജഗനൊപ്പം കഴിയാന്‍ അനിത തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.എംസിഎ ബിരുദധാരിയായ അനിതയും ജഗനും കോളേജ് കാലം മുതലേ അടുപ്പത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് കതിരവനുമായുള്ള വിവാഹത്തിന് അനിതയ്ക്ക് സമ്മതം മൂളേണ്ടി വന്നു. എന്നാല്‍ വിവാഹ ശേഷവും ജഗനുമായി അനിത തന്റെ പ്രണയബന്ധം തുടരുന്നുണ്ടായിരുന്നു. ഇതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം ജീവിക്കാന്‍ അനിത തീരുമാനിക്കുന്നത്.

നീലഗിരിയിലെ കോതാഗിരിയില്‍ വെച്ച് കതിരവനെ കൊല്ലാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് നടന്നില്ല. പിന്നീടാണ് മറ്റൊരു പദ്ധതി തയ്യാറാക്കിയത്. പദ്ധതി തയ്യാറായ ശേഷമാണ് അനിത കതിരവനെയും കൂട്ടി ബിച്ചിലെത്തിയത്. ബീച്ചിലെത്തിയ അനിതയും കതിരവനും കണ്ണുകെട്ടി കളിച്ചു. കളിക്കുന്നതിനിടെ കതിരവനെ ജഗനും സംഘവും ഇരുമ്പുകമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് സംശയം തോന്നാതിരിക്കാനായി കതിരവന്റെ ഫോണും സ്വര്‍ണവും സംഘം എടുത്ത് കടന്നുകളഞ്ഞു. ഗുരുതരമായി പരുക്ക് പറ്റിയ കതിരവനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുതവണ കതിരവന് സംഘത്തിന്റെ അടിയേറ്റു. എന്നാല്‍ അനിതയ്ക്ക് പരുക്കൊന്നും ഉണ്ടായിരുന്നില്ല. ഇതാണ് പൊലീസില്‍ സംശയമുണര്‍ത്തിയത്. സംശയത്തെ തുടര്‍ന്ന് പോലീസ് അനിതയുടെ ഫോണ്‍ പരിശോധിച്ചു. ഇതോടെ അനിത ജഗനെ നിരന്തരം വിളിച്ചതിന്റെ വിവരം ഫോണില്‍ നിന്നും ലഭിച്ചു. ഒപ്പം ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും പോലീസിന് വിവരങ്ങള്‍ ലഭിച്ചു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അനിത കുറ്റം സമ്മതിച്ചു. മധുരയില്‍ നിന്ന് ജഗനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Top