കാമുകനുമൊത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ 19 വയസുകാരിക്ക് ദാരുണാന്ത്യം;കാമുകൻ പൊലീസിൽ കീഴടങ്ങി

ചെന്നൈ :കാമുകനുമൊത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ 19 വയസുകാരിക്ക് ദാരുണാന്ത്യം.കാമുകൻ പൊലീസിൽ കീഴടങ്ങി.തമിഴ്‌നാട് പുതുക്കോട്ടയില്‍ ആണ് സംഭവം.കാമുകനുമൊത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ 19 വയസുകാരി മരിക്കുകയായിരുന്നു. തീരമംഗലം സ്വദേശിയായ കസ്‌തൂരിയാണ് മരിച്ചത്. ആലങ്കുടിയില്‍ ഒരു മെഡിക്കല്‍ ഷോപ്പിലാണ് കസ്‌തൂരി ജോലി ചെയ്‌തിരുന്നത്‌. ഒക്ടോബര്‍ 29ന് ജോലിക്ക് പോയ കസ്‌തൂരി പിന്നെ മടങ്ങിവന്നിരുന്നില്ല.

സമയം അതിക്രമിച്ചിട്ടും മകൾ മടങ്ങിവരാത്തതിനെ തുടർന്ന് കസ്‌തൂരിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടത്തിയ പൊലീസ് കസ്തൂരിയുടേ നഗ്നമായ മൃതദേഹം പുതുക്കോട്ടയിലെ മല്ലിപ്പട്ടണം ആറ്റില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.കസ്‌തൂരി ജോലി ചെയ്യുന്ന സ്ഥാപനത്തിലും സമീപ പ്രദേശങ്ങളിലും നടത്തിയ അന്വേഷണത്തില്‍, ഒരു യുവാവിനൊപ്പമാണ് കസ്‌തൂരിയെ ഒടുവില്‍ കണ്ടെതെന്ന് പൊലീസിന് വിവരം ലഭിച്ചു. കൂടുതല്‍ അന്വേഷണത്തിനിടെ നാഗരാജന്‍ എന്ന യുവാവ് പൊലീസില്‍ കീഴടങ്ങി. കസ്‌തൂരിയെ ഇയാൾ മാനഭംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് ആദ്യം കരുതിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ നാഗരാജനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്‍റെ സത്യാവസ്ഥ വെളിപ്പെട്ടത്. ഓട്ടോ ഡ്രൈവറായ നാഗരാജനുമായി കസ്‌തൂരി രണ്ടുവര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്നു. ലൈംഗീക ബന്ധത്തിൽ ഏർപെടുന്നതിനിടെ ഹൃദയാഘാതം വന്നു കസ്‌തൂരി മരണപ്പെട്ടെന്നും, എന്നാൽ ഭയപ്പെട്ട താൻ മൃതദേഹം മല്ലിപ്പട്ടണം ആറ്റിൽ തള്ളുകയായിരുന്നുവെന്നും മൊഴി നൽകി.

Top