ഭർത്താവ് വീട്ടിലെത്തിയപ്പോൾ നഗ്നരായി ഭാര്യയും കാമുകനും: ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

സ്വന്തം ലേഖകൻ

കണ്ണൂർ: ഭർത്താവ് വീട്ടിലെത്തിയപ്പോൾ കണ്ടത് നഗ്നരായ ഭാര്യയെയും കാമുകനെയും. വീടിനുള്ളിൽ നടന്ന അവിഹിതത്തോടെ പ്രതികരിച്ച ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി. കൊല നടത്തിയ ശേഷം മൃതദേഹം വീടിനുള്ളിൽ തന്നെ സൂക്ഷിച്ചു. പിന്നീട് നാട്ടുകാരെ വിളിച്ചു വരുത്തിയ ശേഷം ഹൃദയാഘാതം മൂലമാണ് കൊലപാതകമെന്നു പറഞ്ഞു. ഒടുവിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവം വ്യക്തമാകുകയായിരുന്നു.
പയ്യാവൂർ പാറക്കടവിൽ തോണിപ്പാറയിൽ ബാബുവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഹൃദയാഘാതം മൂലമാണു മരമെന്നായിരുന്നു ആദ്യം റിപ്പോർട്ട് വന്നിരുന്നത്. എന്നാൽ  പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം ഹൃദയാഘതം മൂലമല്ല എന്നു കണ്ടെത്തി. ബുധനാഴ്ച രാവിലെ ഏഴോടെയാണു ബാബുവിനെ വീടിനകത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യ ജാൻസി വിരമറിയിച്ചതിനെ തുടർന്നു നാട്ടുകാർ സ്ഥലത്ത് എത്തി. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
എന്നാൽ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു എന്ന നാട്ടുകാരുടെ റിപ്പോർട്ടിനെ തുർന്നു ആസ്വഭാവിക മരണത്തിനു കേസ് എടുത്തു മൃതദേഹം പോസ്റ്റമോർട്ടത്തിനു വിടുകയായിരുന്നു.  ഉറക്കത്തിൽ തോർത്തോ, കയറോ ഉപയോഗിച്ചു കഴുത്തു മുറുക്കി കൊലപ്പെടുത്തിയതാണ് എന്നാണു റിപ്പോർട്ട്.
കഴുത്തിൽ മുറിവേറ്റ പാടുകൾ ഉണ്ട്. നാവു കടിച്ചനിലയിൽ പുറത്തേയ്ക്കു തള്ളിയ രീതിയിലായിരുന്നു. സംഭവുമായി ബന്ധപ്പെട്ടു ഭാര്യ ജാൻസിയെയും വെമ്പുവ സ്വദേശിയായ യുവാവിനേയു േപോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരരേയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. കണ്ണൂരിൽ നിന്നുള്ള ഡോഗ് സ്‌ക്വഡ് സംഘം ഇന്നു രാവിലെ വീട്ടിൽ പരിശോധന നടത്തി. ഉച്ചയോടെ വിരലടയാള വിദ്ഗധർ സ്ഥലത്ത് എത്തി.  ടാപ്പിംഗ് തൊഴിലാളിയായിരുന്ന ബാബു കഴിഞ്ഞ രണ്ടാഴ്ചയായി പയ്യാവൂർ ടൗണിലെ ചിക്കൻ സ്റ്റാളിയെ തെഴിലാളിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top