നാമജപ യാത്രയുടെ മറവില്‍ വ്യാപകമായ ആര്‍ എസ് എസ് ആക്രമണം: ബൈക്ക് യാത്രക്കാരെ മര്‍ദ്ധിച്ചത് ശരണം വിളികളോടെ: വീഡിയോ

കൊച്ചി: നാമജപ യാത്രയുടെ മറവില്‍ വ്യാപകമായ ആര്‍ എസ് എസ് ആക്രമണം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധ പരിപാടികളുടെ മറവില്‍ ആര്‍ എസ് എസ് ന്‍റെ നേതൃത്വത്തില്‍ വ്യാപകമായ ആക്രമണങ്ങളാണ് തുടരുന്നത്. നാമജപയാത്ര എന്ന് പേരില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ ജാഥകളില്‍ അയ്യപ്പഭക്തരെക്കാളും ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്. നാമജപയാത്ര കടന്നു പോകുന്ന വ‍ഴിയുടനീളം വ‍ഴിയാത്രക്കാരേയും വാഹനയാത്രക്കാരേയും തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുന്നതും മര്‍ദ്ധിക്കുന്നതും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഹോബിയായി സ്വീകരിച്ചിരിക്കുകയാണ്.

ഇന്നലെ കണ്ണൂര്‍ ചക്കരകല്ലില്‍ ആര്‍ എസ് എസ് നടത്തിയ നാമജപ യാത്രക്കിടെ ബൈക്കില്‍ ജാഥയെ മറികടന്നു പോവാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു. അകാരണമായി തടഞ്ഞ് നിര്‍ത്തി ശരണം വിളികളോടെ യുവാക്കളെ ക്രൂരമായി മര്‍ദ്ധിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top