തിരുവനന്തപുരം: എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ വരരുത്. വന്നാല്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിന്റെ ഭാഗമാക്കും. ഹിന്ദു, ക്രൈസ്തവ കുടുംബങ്ങളിലുളളവര്‍ സൂക്ഷിക്കണമെന്നും കൃഷ്ണദാസ് പറയുന്നു.’പാക് അനുകൂല സംഘടനകളുമായാണ് ഇവര്‍ക്ക് ബന്ധം.
ഹിന്ദു- ക്രൈസ്തവ വീടുകളിലുള്ള പെണ്‍കുട്ടികളെ പ്രണയം നടിച്ച് ലൗ ജിഹാദിന്റെ പേരില്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തുന് റിക്രൂട്ട് ചെയ്യുന്നതാവും കേരളത്തില്‍ നടക്കാന്‍ പോകുന്നത്’, പി കെ കൃഷിണദാസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.
പാകിസ്ഥാന്‍ അനുകൂല ദേശവിരുദ്ധ സംഘടനകളായിരിക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഗവണ്‍മെന്റിനെയും കോണ്‍ഗ്രസ് ഗവണ്‍മെന്റിനെയും നിയന്ത്രിക്കാന്‍ പോകുന്നത്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും കാട്ടാക്കടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പി കെ കൃഷ്ണദാസ് ആണ് വിദ്വേഷ പ്രസംഗവുമായി രംഗത്ത് വന്നത് .








