ശവകുടീരത്തിൽ പൊട്ടിക്കരഞ്ഞു നീനു

കോട്ടയം :കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്റെ ശവകുടീരത്തിൽ പോയി പൊട്ടിക്കരയുന്ന നീനിവിന്റെ രൂപം കേരളലിയിക്കുന്നതാണ് .ഈ ചിത്രം കേരള മനഃസാക്ഷിയെയും ജാതീയയാതെയും അധികാരദുര്വിനിയോഗത്തിന്റെയും നേരെയുള്ള ചൂണ്ടുപലകയാണ് .നീ ഒന്നും പേടിക്കേണ്ട, ഞാൻ വന്നു നിന്നെ കൂട്ടിക്കൊണ്ടുപോരും.’’ – നീനുവിന്റെ ബന്ധുക്കളും ഗുണ്ടകളും ചേർന്നു തട്ടിക്കൊണ്ടു പോകുന്നതിനു മിനിറ്റുകൾക്കു മുൻപു ഫോണിലൂടെ കെവിൻ നീനുവിനോടു പറഞ്ഞു. ഹോസ്റ്റലിലായിരുന്ന അവളെ ആശ്വസിപ്പിച്ച് ഭാവി ജീവിതസ്വപ്നങ്ങളുമായാണ് അവൻ ഫോൺ വച്ചത്. രാത്രി ഒന്നരവരെ അവർ ഫോണിൽ സംസാരിച്ചു. അപ്പോഴൊന്നും അപകടം പതിയിരിക്കുന്നതായി കരുതിയിരുന്നില്ലെന്നു നീനു പറയുന്നു.

വിവാഹം റജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വാർഡ് മെംബറോടു ഞായറാഴ്ച സംസാരിക്കണമെന്നും രാവിലെ വിളിച്ച് എഴുന്നേൽ‌പിക്കണമെന്നും അവൻ പറഞ്ഞു. ഫോൺ വച്ചയുടനെയാണു ഗുണ്ടാസംഘം മാന്നാനത്ത് അനീഷിന്റെ വീട് ആക്രമിക്കുന്നത്. രണ്ടുമണിയോടെ കെവിനെയും അനീഷിനെയും ബലമായി വണ്ടിയിൽ കൊണ്ടുപോവുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതൊന്നുമറിയാതെ ഞായറാഴ്ച പുലർച്ചെ 5.45നു നീനു കെവിനെ വിളിച്ചു. എന്നാൽ ആരോ ആ ഫോൺ കോൾ കട്ട് ചെയ്തു. ഉറക്കത്തിനിടെ കെവിൻ കട്ട് ചെയ്തതാകുമെന്നു കരുതിയ നീനു ആറുമണിയോടെ വീണ്ടും വിളിച്ചു. ആരും ഫോൺ എടുത്തില്ല. ഇതോടെ കെവിന്റെ ബന്ധുവിനെ വിളിച്ച് അന്വേഷിച്ചു. അവർ സംഭവങ്ങൾ നീനുവിനെ അറിയിച്ചില്ല. പിന്നീടാണു സംഭവങ്ങൾ നീനു അറിയുന്നതും പൊലീസ് സ്റ്റേഷനിലെത്തുന്നതും.
അതേഅസമയം കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തി കൊന്നതാണെന്ന് റിപ്പോര്‍ട്ട്. കാര്‍ നിര്‍ത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കെവിനെ പ്രതികള്‍ ഓടിച്ച് പുഴയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രതികള്‍ക്ക് അധികാര കേന്ദ്രങ്ങളുടെ താഴെ തട്ടില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. കെവിന്റെ അച്ഛന്റെ പരാതി ലഭിച്ചിട്ടും, നീനു നേരിട്ട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി പറഞ്ഞിട്ടും പൊലീസ് പരിഗണിച്ചില്ല എന്നുമാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.അതേസമയം പ്രതികളുടെ കസ്റ്റഡി ഉത്തരവില്‍ പ്രതികള്‍ക്ക് അധികാര കേന്ദ്രങ്ങളില്‍ നിന്നും സഹായം ലഭിച്ചെന്ന് കോടതി ചൂണ്ടികാണിച്ചു. ആരോ ഇരയ്ക്കും വേട്ടക്കാരനും ഒപ്പം ഓടുന്നുവെന്നും കോടതി പറഞ്ഞു. കേസ് സാധരണ ജനത്തിന്റെ സുരക്ഷയെ പിടിച്ചുകുലുക്കുന്നതാണെന്നും കോടതി പരാമര്‍ശത്തിലുണ്ട്.

Top