കണ്ണൂരിനെ വീണ്ടും കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ശ്രമം. പാലാപറമ്പില്‍ സംഘപരിവാര്‍ അക്രമിസംഘത്തിന്റെ ബോംബേറില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിതിന്‍ (18), സഹപ്രവര്‍ത്തകനായ മൂരിയാട് സ്വദേശി ഷഹനാസ് (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ലക്ഷം വീട് കോളനിയ്ക്ക് സമീപം രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം. ഇരുവരെയും തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂത്തുപറമ്പ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബെറിഞ്ഞവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
Tags: news about kannur


