പൊട്ടിക്കരഞ്ഞ് നെയ്മര്‍ ; കുട്ടിക്കാലത്തെ മുറിയിലെത്തിയ താരത്തിന്റെ വീഡിയോ വൈറല്‍

മോസ്‌കോ: ലോകം ഒന്നടങ്കം ആവേശത്തിലാണ്. ഏവരും ഉറ്റുനോക്കുന്നത് റഷ്യയിലേക്കാണ്. ലോക ചാമ്പ്യനായി കപ്പില്‍ ആരാണ് മുത്തമിടുക എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. ലോകകപ്പ് ഗ്രൂപ്പുകളില്‍ ജര്‍മനിയ്‌ക്കൊപ്പം ബ്രസീലാണ് ഫേവറിറ്റുകളുടെ പട്ടികയില്‍ മുന്നില്‍. കരുത്തനായ നെയ്മര്‍ ബ്രസിലിന് കപ്പ് നേടികൊടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അതേസമയം, എല്ലാവരും ലോകകപ്പ് ആവേശത്തില്‍ എത്തിനില്‍ക്കുമ്പോള്‍ കണ്ണീരണിഞ്ഞുകൊണ്ടുള്ള നെയ്മറിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ലോകത്തെ ഏറ്റവും വിലയേറിയ താരത്തിന്റെ കുട്ടിക്കാലം ഓര്‍മ്മിപ്പിക്കുന്നതിനായി അണിയിച്ചൊരുക്കിയ മുറിയായിരുന്നു നെയ്മറിന്റെ ദുഃഖത്തിലാഴ്ത്തിയ സംഭവം. ബ്രസീലിലെ ഒരു ചാനല്‍ ലോകകപ്പിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് സൂപ്പര്‍താരം പൊട്ടിക്കരഞ്ഞത്.

സാവോപോളോയിലെ നെയ്മറിന്റെ വിടിന്റെ ഉള്‍വശം അതേപടി സൃഷ്ടിക്കുകയായിരുന്നു ചാനല്‍. ബെഡ്‌റൂം വീണ്ടും കണ്ടപ്പോള്‍ പഴയ ഓര്‍മ്മകള്‍ താരത്തിന്റെ കണ്ണ് നനയിച്ചു. വേദനകളുടെ കുട്ടിക്കാലത്തെ തന്റെ കഴിവ് കൊണ്ട് ഇല്ലാതാക്കിയ താരം ഇപ്പോള്‍ ലോകം തന്നെ ഹൃദയത്തിലേറ്റിയ താരമായി വളര്‍ന്നു. എന്നാല്‍, നെയ്മര്‍ പൊട്ടിക്കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

Top