എനിക്കൊരു നല്ല ആളാകാന്‍ പറ്റില്ല; നിശാ ക്ലബുകളില്‍ പോകുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നമെന്ന് നെയ്മര്‍

neymer

ബ്രസീലിയ: എനിക്ക് എല്ലാം തികഞ്ഞ നല്ല ആളാകാന്‍ പറ്റില്ലെന്ന് ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍. നിശാ ക്ലബുകളില്‍ പോകുന്നത് തന്റെ സ്വകാര്യ കാര്യമാണെന്ന് നെയ്മര്‍ പറയുന്നു. ഞാന്‍ നിശാ ക്ലബുകളില്‍ പോകുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നമെന്ന് നെയ്മര്‍ ചോദിക്കുന്നു.

നെയ്മറുടെ ആഘോഷങ്ങള്‍ അതിരു കടക്കുന്നില്ലേ എന്ന ചോദ്യത്തിനാണ് നെയ്മര്‍ മറുപടി പറഞ്ഞത്. എനിക്ക് 24 വയസായി. ഒരാള്‍ക്ക് ഒരിക്കലും എല്ലാം തികഞ്ഞ ആളാകാന്‍ പറ്റില്ല. എനിക്ക് എന്റേതായ കുറവുകളുണ്ട്. കൂട്ടുകാരോടൊപ്പം പുറത്ത് പോയി ആഘോഷിക്കുന്നത് തന്നെ സന്തോഷിപ്പിക്കുന്നു. ഞാനെന്തിന് അത് മറ്റുള്ളവര്‍ക്കു വേണ്ടി ഇല്ലാതാക്കണം. ഇത് എന്റെ സ്വകാര്യ ജീവിതത്തിലെ നിമിഷങ്ങളാണ്. ഗ്രൗണ്ടില്‍ ഞാന്‍ എന്റെ കഴിവുകളെല്ലാം പുറത്തെടുത്താണ് കളിക്കുന്നത്.’ നെയ്മര്‍ പറയുന്നു.

റിയോ ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ബ്രസീല്‍ ടീം നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് നെയ്മര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 2018 ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിന് ശേഷം നെയ്മര്‍ നിശാ പാര്‍ട്ടിക്കായി ക്ലബ്ബില്‍ പോയത് വിവാദമായിരുന്നു. തുടര്‍ന്ന് നെയ്മറിന് സസ്പെന്‍ഷന്‍ ലഭിക്കുകയും ചെയ്തിരുന്നു.

Top