നോക്കിയയുടെ സ്വപ്ന ഫോണുകള്‍ ഇന്ത്യന്‍ വിപണയിലെത്തുന്നു. നോക്കിയ ‘3310’ മൊബൈല്‍ ഫോണും ഒപ്പമിറങ്ങിയ നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നീ സ്മാര്‍ട്ഫോണുകളും ജൂണില്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഏകദേശം 3500 രൂപ വിലയുള്ള ‘3310’ ഫോണ്‍ അതിനെക്കാള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം.
ചെന്നൈയില്‍ നിലവിലുള്ള പഴയ നോക്കിയ ഫാക്ടറിയില്‍ വീണ്ടും ഉല്‍പാദനമാരംഭിച്ച് ഫോണുകള്‍ രാജ്യമൊട്ടാകെ ലഭ്യമാക്കി വിപണിയില്‍ ശക്തമായ തിരിച്ചുവരവു നടത്തുന്നതിനാണ് എച്ച്എംഡി ഗ്ലോബലിന്റെ ശ്രമം. തിരിച്ചുവരവിന് ‘3310’ ഫോണ്‍ തന്നെ തിരഞ്ഞെടുത്തതിനു പിന്നിലും ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ ഗൃഹാതുരത്വം ഉണര്‍ത്തുകയെന്നതാണ് ലക്ഷ്യം.
എന്നാല്‍ തിരിച്ചെത്തിയ നോക്കിയ ‘3310’ യുഎസ് ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ ഉപയോഗശൂന്യമായിരിക്കും. കോള്‍ ചെയ്യാനും എസ്എംഎസ് അയക്കാനും മാത്രം സാധിക്കുന്ന നോക്കിയ ‘3310’ ഉപയോഗിക്കുന്ന 900-1800 മെഗാഹെര്‍ട്സ് ബാന്‍ഡ് വികസിത രാജ്യങ്ങളില്‍ ഇന്നുപയോഗിക്കുന്നില്ല. യുഎസിലും കാനഡയിലും ഈ ബാന്‍ഡ് ഉപയോഗത്തിലില്ല. ഓസ്ട്രേലിയയും സിംഗപ്പൂരും ഈ ബാന്‍ഡ് പ്രവര്‍ത്തനം അവസാനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍, ‘3310’ ലക്ഷ്യമിടുന്നത് പ്രധാനമായും ഇന്ത്യന്‍ വിപണി തന്നെയായിരിക്കും.


